---
title: "കെഎസ്എസ്പിയു മൊടക്കല്ലൂര്‍ യൂണിറ്റ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു "
english_title: "Organized KSSPU Motakallur Unit Convention"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/126462/organized-ksspu-motakallur-unit-convention"
published_at: "2023-07-01T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a0025aebfe7_KSSPU_convention_LG.jpg"
keywords: []
---

# കെഎസ്എസ്പിയു മൊടക്കല്ലൂര്‍ യൂണിറ്റ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു 

> **Lead Summary:** **അത്തോളി: **കെഎസ്എസ്പിയു മൊടക്കല്ലൂര്‍ യൂണിറ്റ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. അത്തോളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ദീപ് കുമാര്‍ നാലുപുരക്കല്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**അത്തോളി: **കെഎസ്എസ്പിയു മൊടക്കല്ലൂര്‍ യൂണിറ്റ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. അത്തോളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ദീപ് കുമാര്‍ നാലുപുരക്കല്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

അര്‍ഹതയുള്ള പെന്‍ഷന്‍ കുടിശ്ശികയും ക്ഷമാശ്വാസവും ഉടന്‍ അനുവദിക്കണമെന്ന് കെഎസ്എസ്പിയു മൊടക്കല്ലൂര്‍ യൂണിറ്റ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. പി. ജനാര്‍ദ്ദനന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കെ. രവീന്ദ്രന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.

ചടങ്ങില്‍ എസ്എസ്എല്‍സി ഉന്നത വിജയികള്‍ക്കുള്ള ഉപഹാരസമര്‍പ്പണവും നടന്നു. ഉപഹാരസമര്‍പ്പണം വാര്‍ഡ് അംഗം രേഖ വെള്ളത്തോട്ടത്തില്‍ നിര്‍വഹിച്ചു.

കൈത്താങ്ങ് പെന്‍ഷന്‍ പി.വി. ഭാസ്‌കരന്‍കിടാവ് വിതരണം ചെയ്തു. ടി. ദേവദാസന്‍ സ്വാഗതവും ടി. വേലായുധന്‍ നന്ദിയും പറഞ്ഞു. നവാഗതരെ സ്വീകരിച്ചു കൊണ്ട് സംഘടന കാര്യങ്ങള്‍ വിശദീകരിച്ചും പി.കെ. ദാമു സംസാരിച്ചു.

ബൈജു കൂമുള്ളി, എം. കാര്‍ത്തിക, പി. ശ്യാമള, പി.ടി. പ്രസന്ന, പ്രവീണ്‍ പുത്തഞ്ചേരി, ഒ. ഭാസ്‌കരന്‍ നായര്‍ എന്നിവരും സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/126462/organized-ksspu-motakallur-unit-convention)