---
title: "വിഷന്‍ 2025 പദ്ധതികളുമായി നാടുണര്‍ന്നു; ജൂലൈ 9ന് വിദ്യാഭ്യാസ മന്ത്രി കക്കാട് ജിഎല്‍പി സ്‌കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യും"
english_title: "On July 9, the Education Minister will inaugurate the new building of Kakadu GLP School"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/126468/on-july-9-the-education-minister-will-inaugurate-the-new-building-of-kakadu-glp-school"
published_at: "2023-07-01T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a0062872480_kakkad_LG.jpg"
keywords: []
---

# വിഷന്‍ 2025 പദ്ധതികളുമായി നാടുണര്‍ന്നു; ജൂലൈ 9ന് വിദ്യാഭ്യാസ മന്ത്രി കക്കാട് ജിഎല്‍പി സ്‌കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യും

> **Lead Summary:** ** മുക്കം: **കക്കാട് ജിഎല്‍പി സ്‌കൂളിന്റെ പുതിയ ഹൈടെക് കെട്ടിട സമുച്ചയത്തിന്റെ തറക്കല്ലിടല്‍ കര്‍മം വമ്പിച്ച വിജയമാക്കാന്‍ മുന്നൊരുക്കങ്ങളുമായി നാട്ടുകാരുടെയും ജനപ്രതിനിധികളും. ജൂലൈ 9ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പങ്കെടുന്ന കക്കാട് ജിഎല്‍പി സ്‌കൂളിന്റെ പുതിയ ഹൈടെക് കെട്ടിട സമുച്ചയത്തിന്റെ തറക്കല്ലിടല്‍ കര്‍മം വമ്പിച്ച വിജയമാക്കാന്‍ നാട്ടുകാരും ജനപ്രതിനിധികളും പങ്കെടുത്ത യോഗം തീരുമാനിച്ചു.

## Article Content

** മുക്കം: **കക്കാട് ജിഎല്‍പി സ്‌കൂളിന്റെ പുതിയ ഹൈടെക് കെട്ടിട സമുച്ചയത്തിന്റെ തറക്കല്ലിടല്‍ കര്‍മം വമ്പിച്ച വിജയമാക്കാന്‍ മുന്നൊരുക്കങ്ങളുമായി നാട്ടുകാരുടെയും ജനപ്രതിനിധികളും. ജൂലൈ 9ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പങ്കെടുന്ന കക്കാട് ജിഎല്‍പി സ്‌കൂളിന്റെ പുതിയ ഹൈടെക് കെട്ടിട സമുച്ചയത്തിന്റെ തറക്കല്ലിടല്‍ കര്‍മം വമ്പിച്ച വിജയമാക്കാന്‍ നാട്ടുകാരും ജനപ്രതിനിധികളും പങ്കെടുത്ത യോഗം തീരുമാനിച്ചു.

മൂന്ന് കോടിയോളം രൂപ ചെലവ് വരുന്ന വിഷന്‍ പദ്ധതിക്ക് തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി 34 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. പാഠ്യ-പഠനാനുബന്ധ പ്രവര്‍ത്തനങ്ങളില്‍ മികവിന്റെ വഴികളിലൂടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ചുവട് വയ്ക്കുന്ന സ്‌കൂളിനെ കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ആദ്യ സര്‍ക്കാര്‍ യുപി സ്‌കൂളായി ഉയര്‍ത്താനും വിഷന്‍ 2025 പദ്ധതി വിഭാവനം ചെയ്യുന്നു.

സ്‌കൂള്‍ ഹാളില്‍ ചേര്‍ന്ന സംഘാടകസമിതി രൂപീകരണം യോഗം ലിന്റോ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം എടത്തില്‍ ആമിന അധ്യക്ഷത വഹിച്ചു. മുക്കം എഇഒ ദീപ്തി മുഖ്യാതിഥിയായി.

കാരശ്ശേരി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജിജിത സുരേഷ്, കുന്ദമംഗലം ബിപിഒ മനോജ്, സ്‌കൂള്‍ പ്രധാന അധ്യാപകന്‍ ജാനീസ് ജോസഫ്, സ്‌കൂള്‍ രക്ഷാധികാരി ടി.പി.സി. മുഹമ്മദ് ഹാജി ചടങ്ങില്‍ സംസാരിച്ചു. സ്ഥലം എംഎല്‍എ ലിന്റോ ജോസഫ് മുഖ്യരക്ഷാധികാരിയും കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത ചെയര്‍പേഴ്സണും വാര്‍ഡ് അംഗം എടത്തില്‍ ആമിന ആക്ടിംഗ് ചെയര്‍പേഴ്സണും സ്‌കൂള്‍ പ്രധാന അധ്യാപിക ജാനീസ് ജോസഫ് ജനറല്‍ കണ്‍വനീറുമായി 151 അംഗ സംഘാടകസമിതിയും രൂപീകരിച്ചു.

പിടിഎ പ്രസിഡന്റ് കെ.സി. റിയാസ് സ്വാഗതവും എസ്എംസി ചെയര്‍മാന്‍ കെ. ലുഖ്മാനുല്‍ ഹഖിം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/126468/on-july-9-the-education-minister-will-inaugurate-the-new-building-of-kakadu-glp-school)