കൊയിലാണ്ടി: കരള്‍, വൃക്ക ,ഷുഗര്‍, കൊളസ്‌ട്രോള്‍ രോഗനിര്‍ണ്ണയ ക്യാമ്പ് നടത്തി. കൊയിലാണ്ടി സര്‍വീസ് സഹകരണ ബാങ്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ നീതി ലാബിന്റെ നേതൃത്വത്തില്‍ ഓട്ടോ തൊഴിലാളികള്‍ക്കായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. രോഗനിര്‍ണയ ക്യാമ്പ് ഡോ. അഫ്‌സല്‍ (ആര്‍എംഒ കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റല്‍)ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡന്റ് പി. രത്‌നവല്ലി അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി എ.ആര്‍. സജന, ബാങ്ക് വൈസ് പ്രസിഡന്റ് കെ.പി. വിനോദ് കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ അസീസ്.
ഭരണസമിതി അംഗങ്ങളായ വി.പി. ഭാസ്‌കരന്‍, പി.കെ. ശങ്കരന്‍, വി.എം. ബഷീര്‍, മനോജ് കാപ്പാട്, എ. സത്യവതി, പി.പി. നാണി, ലാബ് ടെക്ക്‌നിഷ്യന്‍ ഹയറുന്നിസ്സ എന്നിവര്‍ സംസാരിച്ചു. ബജീഷ് തരംഗിണി, നിസരി പ്രശാന്ത്, എ.കെ. വിജിന, അനശ്വര എന്നിവര്‍ നേതൃത്വം നല്‍കി.
Content Highlight: true vision koyilandy A diagnostic camp was organized for auto workers










































