---
title: "ജീവതാളം യോഗ പരിശീലനം ആരംഭിച്ചു "
english_title: "Jivathalam yoga training started at nanmanda panchayath ward 4"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/126714/jivathalam-yoga-training-started-at-nanmanda-panchayath-ward-4"
published_at: "2023-07-02T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a1368c1c8f2_namnamda_LG.JPG"
keywords: []
---

# ജീവതാളം യോഗ പരിശീലനം ആരംഭിച്ചു 

> **Lead Summary:** **നന്മണ്ട:** ജീവിത ശൈലീരോഗങ്ങളില്‍ നിന്നും മോചനം എന്ന സന്ദേശം ഉയര്‍ത്തി നന്മണ്ട പഞ്ചായത്ത് നാലാം വാര്‍ഡിലെ കാളിയത്ത് അങ്കണ വാടിക്കു സമീപം ജീവതാളം പരിപാടിയുടെ ഭാഗമായി യോഗ പരിശീലനം ആരംഭിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 33 അംഗങ്ങള്‍ക്കായി ദിവസവും പുലര്‍ച്ചെ 5.30 മുതല്‍ ഒരു മണിക്കൂര്‍ പരിശീലനം നടക്കും.

## Article Content

**നന്മണ്ട:** ജീവിത ശൈലീരോഗങ്ങളില്‍ നിന്നും മോചനം എന്ന സന്ദേശം ഉയര്‍ത്തി നന്മണ്ട പഞ്ചായത്ത് നാലാം വാര്‍ഡിലെ കാളിയത്ത് അങ്കണ വാടിക്കു സമീപം ജീവതാളം പരിപാടിയുടെ ഭാഗമായി യോഗ പരിശീലനം ആരംഭിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 33 അംഗങ്ങള്‍ക്കായി ദിവസവും പുലര്‍ച്ചെ 5.30 മുതല്‍ ഒരു മണിക്കൂര്‍ പരിശീലനം നടക്കും.

വാര്‍ഡു അംഗം ബാലന്‍ പുതുക്കുടി, ഒന്‍പതാം വാര്‍ഡ് അംഗം വി.കെ നിത്യകല എന്നിവരുടെ സാന്നിധ്യത്തില്‍ ജീവതാളം കണ്‍വീനര്‍ പി.വി. വിശ്വനാഥന്‍ യോഗാചാര്യന്‍ ദേവരാജ് നന്മണ്ടയ്ക്ക് ഉപഹാരം നല്‍കി. ജീവതാളം ചെയര്‍മാന്‍ പി.കെ. രാജന്‍, വിനീത, പി.വി. ശോഭന, അജിത, ഷിംന, സോണിമ എന്നീ ജീവതാളം സംഘാടക സമിതി അംഗങ്ങള്‍ ചടങ്ങില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/126714/jivathalam-yoga-training-started-at-nanmanda-panchayath-ward-4)