---
title: "# Inauguration l നാട്ടുകാരുടെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള സ്വപ്‌നം സഫലമായി; തെച്ചി പാലം തിങ്കളാഴ്ച നാടിന് സമര്‍പ്പിക്കും "
english_title: "The Thechi bridge will be dedicated to the nation on Monday"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/126734/the-thechi-bridge-will-be-dedicated-to-the-nation-on-monday"
published_at: "2023-07-02T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a1471f1e9c2_bridge_LG.JPG"
keywords: []
---

# # Inauguration l നാട്ടുകാരുടെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള സ്വപ്‌നം സഫലമായി; തെച്ചി പാലം തിങ്കളാഴ്ച നാടിന് സമര്‍പ്പിക്കും 

> **Lead Summary:** **എകരൂല്‍: **എസ്റ്റേറ്റ്മുക്ക് - കക്കയം റോഡില്‍ പ്രവൃത്തി പൂര്‍ത്തിയായ തെച്ചി പാലം തിങ്കളാഴ്ച നാടിന് സമര്‍പ്പിക്കും. നാട്ടുകാരുടെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ആവശ്യമാണ് ഇതോടെ പൂവണിയുന്നത്. കക്കയം, വയലട ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കടക്കം നൂറുകണക്കിന് വാഹനങ്ങളാണ് നിത്യേന ഈ വഴി കടന്നു പോകുന്നത്. ബ്രിട്ടീഷുകാരുടെ കാലത്ത് പണിത വീതികുറഞ്ഞ പാലം പൊളിച്ചുമാറ്റിയാണ് പുതിയ പാലം നിര്‍മിച്ചിരിക്കുന്നത്.

## Article Content

**എകരൂല്‍: **എസ്റ്റേറ്റ്മുക്ക് - കക്കയം റോഡില്‍ പ്രവൃത്തി പൂര്‍ത്തിയായ തെച്ചി പാലം തിങ്കളാഴ്ച നാടിന് സമര്‍പ്പിക്കും. നാട്ടുകാരുടെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ആവശ്യമാണ് ഇതോടെ പൂവണിയുന്നത്. കക്കയം, വയലട ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കടക്കം നൂറുകണക്കിന് വാഹനങ്ങളാണ് നിത്യേന ഈ വഴി കടന്നു പോകുന്നത്. ബ്രിട്ടീഷുകാരുടെ കാലത്ത് പണിത വീതികുറഞ്ഞ പാലം പൊളിച്ചുമാറ്റിയാണ് പുതിയ പാലം നിര്‍മിച്ചിരിക്കുന്നത്.

വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ കാല്‍നടക്കാര്‍ക്ക് മാറിനില്‍ക്കാന്‍ പോലും ഇടമില്ലാത്ത വീതി കുറഞ്ഞ തെച്ചി പാലത്തില്‍ വഹനങ്ങള്‍ അപകടത്തില്‍ പെടുന്നതും നിത്യ സംഭവമായിരുന്നു.

തിങ്കളാഴ്ച രാവിലെ 11.30ന് തെച്ചി അങ്ങാടിയില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. അഡ്വ. കെ.എം. സച്ചിന്‍ ദേവ് എംഎല്‍എ ചടങ്ങിന് അധ്യക്ഷത വഹിക്കും. ഉണ്ണികുളം പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയില്‍, വൈസ് പ്രസിഡന്റ് നിജില്‍ രാജ്, പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണന്‍ തുടങ്ങിയവരും പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/126734/the-thechi-bridge-will-be-dedicated-to-the-nation-on-monday)