---
title: "#Regard l സ്‌നേഹാദരങ്ങളോടെ കോട്ടൂര്‍ പഞ്ചായത്ത്"
english_title: "With kind regards, Kotoor Panchayath to nn kakkad school and vakayad higher secondary school"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/126745/with-kind-regards-kotoor-panchayath-to-nn-kakkad-school-and-vakayad-higher-secondary-school"
published_at: "2023-07-02T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a15251c8292_inuagration_LG_1.JPG"
keywords: []
---

# #Regard l സ്‌നേഹാദരങ്ങളോടെ കോട്ടൂര്‍ പഞ്ചായത്ത്

> **Lead Summary:** **ബാലുശ്ശേരി: **കോട്ടൂര്‍ പഞ്ചായത്തിലെ പൊതു വിദ്യാലയങ്ങളായ എന്‍എന്‍ കക്കാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനും വാകയാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനും പഞ്ചായത്തിന്റെ സ്‌നേഹാദരം. കൂട്ടാലിട റോയല്‍ അവന്യു ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു.

## Article Content

**ബാലുശ്ശേരി: **കോട്ടൂര്‍ പഞ്ചായത്തിലെ പൊതു വിദ്യാലയങ്ങളായ എന്‍എന്‍ കക്കാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനും വാകയാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനും പഞ്ചായത്തിന്റെ സ്‌നേഹാദരം. കൂട്ടാലിട റോയല്‍ അവന്യു ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു.

കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സുരേഷ് ചടങ്ങിന് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് എം.കെ. വിലാസിനി, സ്ഥിരം സമിതി അധ്യക്ഷന്‍ കെ. ഷൈന്‍, സിന്ധു കൈപ്പങ്ങള്‍, ആര്‍.കെ. ഫിബിന്‍ലാല്‍, ഇ. അരവിന്ദാഷന്‍, സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ യു.എം. ഷീന, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കെ. ഗോപി, ഡോ. പി.എ. ബിദ, ടി. ദേവാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.

സ്‌കൂള്‍ തല ദേശീയ വോളിബോള്‍ റണ്ണറപ്പായ കേരള ടീംമിന്റെ അഭിമാന താരങ്ങളായ വാകയാട് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളെയും പരിശീലകന്‍ രാഗേഷിനെയും ടീം മാനേജര്‍ യു.എസ്. രതീഷിനെയും ആദരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/126745/with-kind-regards-kotoor-panchayath-to-nn-kakkad-school-and-vakayad-higher-secondary-school)