തുഷാരഗിരിയെ സംരക്ഷിക്കാന്‍ മുഴുവന്‍ ജനവിഭാഗങ്ങളും ഒന്നിച്ച് മുന്നിട്ടിറങ്ങണം

തുഷാരഗിരിയെ സംരക്ഷിക്കാന്‍ മുഴുവന്‍ ജനവിഭാഗങ്ങളും ഒന്നിച്ച് മുന്നിട്ടിറങ്ങണം
Nov 25, 2021 03:40 PM | By Balussery Editor

 കോഴിക്കോട്: തുഷാരഗിരിയെ സംരക്ഷിക്കാന്‍ മുഴുവന്‍ ജനവിഭാഗങ്ങളും ഒന്നിച്ച് മുന്നിട്ടിറങ്ങണമെന്നും സര്‍ക്കാര്‍ അടിയന്തരമായി പ്രശ്നത്തില്‍ ഇടപ്പെടണമെന്നും ഇന്ത്യയുടെ വാട്ടര്‍മാനും മഗ്സാസെ അവാര്‍ഡ് ജേതാവുമായ ഡോ. രാജേന്ദ്ര സിംഗ് പറഞ്ഞു. തുഷാരഗിരി വനമേഖല സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ തന്നെ നിലനിര്‍ത്തണമെന്നും വനഭുമി സ്വാകാര്യ വ്യക്തികള്‍ക്കു വിട്ടു നല്‍കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കേരള നദീ സംരക്ഷണ സമിതി കോഴിക്കോട് ജില്ലാ കമ്മറ്റി നടത്തുന്ന സമര പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് തുഷാരഗിരിയിലെത്തിയതായിരുന്നു അദ്ദേഹം.

തുഷാരഗിരി വനമേഖലയെ അമ്മയെ പോലെ സംരക്ഷിക്കപ്പെടേണ്ടതാണന്നും ഒരു കുഞ്ഞിന്റ ജന്മസ്ഥലമാണ് ഇവിടെയെന്നും ഡോ. രാജേന്ദ്ര സിംഗ് പറഞ്ഞു. ഇവിടുത്തെ ജൈവസമ്പത്തും വെള്ളച്ചാട്ടങ്ങളും വനഭൂമിയും അമ്മയുടെ ഗര്‍ഭപാത്രം പോലെ പവിത്രമാണ്. ഇത് സംരക്ഷിക്കപെടുക തന്നെ വേണം. യഥാര്‍ത്ഥ കര്‍ഷകര്‍ പരിസ്ഥിതിയെ സംരക്ഷിക്കുന്നവരാണെന്നും പരിസ്ഥിതിയില്ലെങ്കില്‍ ജീവനില്ലെന്ന് എല്ലാവരും തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

നദി സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി ടി.വി. രാജന്‍, വിളയോടി വേണുഗോപാല്‍, ജില്ലാ സെക്രട്ടറി ശബരി മുണ്ടക്കല്‍, പരിസ്ഥിതി പ്രവര്‍ത്തകരായ സുലൈമാന്‍, ശ്രീനിവാസന്‍, വിജയ രാഘവന്‍ ചേലിയ, സുമ പള്ളിപ്പുറം, ഷൂക്കുര്‍ വാഴക്കാട്, മീത്തില്‍ അബ്ദുള്‍ അസിസ്, ഉഷാറാണി എന്നിവരും തുഷാരഗിരിയിലെത്തിയിരുന്നു.

The entire population must come together to protect Tusharagiri

Next TV

Related Stories
മണ്ണാണ് ജീവന്‍; ലോകമണ്ണ് ദിനം ആഘോഷിച്ചു

Dec 6, 2021 10:45 AM

മണ്ണാണ് ജീവന്‍; ലോകമണ്ണ് ദിനം ആഘോഷിച്ചു

കൃഷി വിജ്ഞാന കേന്രം പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. പി. രാധാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം...

Read More >>
മൃതദേഹവുമായുള്ള പ്രതിഷേധം അവസാനിപ്പിച്ചു

Dec 5, 2021 04:20 PM

മൃതദേഹവുമായുള്ള പ്രതിഷേധം അവസാനിപ്പിച്ചു

താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിനു മുന്നില്‍ മൃതദേഹവുമായുള്ള പ്രതിഷേധം അവസാനിപ്പിച്ചു....

Read More >>
വാഹനമിടിച്ച് പരിക്കേറ്റ ഗര്‍ഭിണിയായ പട്ടിക്ക് മുക്കം നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തില്‍ ചികിത്സയൊരുക്കി

Dec 5, 2021 03:23 PM

വാഹനമിടിച്ച് പരിക്കേറ്റ ഗര്‍ഭിണിയായ പട്ടിക്ക് മുക്കം നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തില്‍ ചികിത്സയൊരുക്കി

വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ ഗര്‍ഭിണിയായ പട്ടിക്ക് തുണയായി മുക്കം നഗരസഭാ ചെയര്‍മാനും സന്നദ്ധപ്രവര്‍ത്തകരും....

Read More >>
ഇന്‍ തിസാബ് ഏകദിന ക്യാമ്പ് നടുവണ്ണൂരില്‍

Dec 5, 2021 02:57 PM

ഇന്‍ തിസാബ് ഏകദിന ക്യാമ്പ് നടുവണ്ണൂരില്‍

നടുവണ്ണൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് ശാക്തീകരണത്തിന്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ഇന്‍...

Read More >>
ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തു

Dec 5, 2021 01:13 PM

ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തു

അന്താരാഷ്ട്ര നിലവാരത്തിലേക്കുള്ള കുതിപ്പില്‍ ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പുതുതായി പണിത കെട്ടിട സമുച്ചയം പൊതുമരാമത്ത്,...

Read More >>
പട്ടികജാതി ക്ഷേമ സമിതി രാഷ്രീയ വിശദീകരണ യോഗം

Dec 5, 2021 12:12 PM

പട്ടികജാതി ക്ഷേമ സമിതി രാഷ്രീയ വിശദീകരണ യോഗം

പട്ടികജാതി ക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ രാഷ്ടീയ വിശദീകരണ പൊതുയോഗം പികെഎസ്സ് ജില്ലാ സെക്രട്ടറി സി.എം. ബാബു ഉദ്ഘാടനം ചെയ്തു....

Read More >>
Top Stories