മാപ്പിളപ്പാട്ട് കലാരംഗത്തെ കുലപതികളുടെ വിയോഗങ്ങള്‍ കലാകേരളത്തിന് തീരാനഷ്ടം

മാപ്പിളപ്പാട്ട് കലാരംഗത്തെ കുലപതികളുടെ വിയോഗങ്ങള്‍ കലാകേരളത്തിന് തീരാനഷ്ടം
Nov 25, 2021 04:36 PM | By Balussery Editor

നരിക്കുനി: മാപ്പിളപ്പാട്ട് കലാരംഗത്തെ കുലപതികളായ എരഞ്ഞോളി മൂസ, പീര്‍ മുഹമ്മദ്, വി.എം. കുട്ടി, പി.ടി. അബൂബക്കര്‍ എന്നിവരുടെ വിയോഗങ്ങള്‍ കലാകേരളത്തിന് തീരാനഷ്ടം തന്നെയാണെന്ന് പ്രശസ്ത ഗാന രചയിതാവ് പക്കര്‍ പന്നൂര്‍ പറഞ്ഞു. ന്യൂ ആന്റ് ഓള്‍ഡ് കലാവേദി സംഘടിപ്പിച്ച അനുസ്മരണ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നും ജനമനസ്സുകളുടെ ഹൃദയത്തില്‍ സൂക്ഷിക്കുന്ന അനേകം വരികള്‍ അടയാളപ്പെടുത്തിയാണ് ഇവര്‍ കടന്ന് പോയത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.ടി. അബ്ദുല്‍ അസീസ് അധ്യക്ഷനായി. അസൈന്‍ പുല്ലാളൂര്‍ മുഖ്യ പ്രസംഗം നടത്തി. പ്രശസ്ത മാപ്പിളപ്പാട്ട് രചയിതാക്കളും ഗായകരുമായ ബക്കര്‍ തോട്ടുമ്മല്‍, അഷ്‌റഫ് കൊടുവള്ളി ഫസല്‍ കൊടുവള്ളി എന്നിവര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി.

ടി.കെ. അബൂബക്കര്‍, എ.പി. യൂസഫ് അലി, റസാഖ്, ബഷീര്‍, സക്കീര്‍, താജുദ്ധീന്‍, ഫിര്‍ദൗസ്, പി.പി. ഷമീര്‍, സാലി, മുസ്തഫ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സി.കെ. ഏളേറ്റില്‍ സ്വാഗതവും സലീം പുല്ലാളൂര്‍ നന്ദിയും പറഞ്ഞു.

Eranoli Musa, Peer Muhammad, V.M. Child, Pt. The demise of Abu Bakr is a loss for Kalakerala

Next TV

Related Stories
മണ്ണാണ് ജീവന്‍; ലോകമണ്ണ് ദിനം ആഘോഷിച്ചു

Dec 6, 2021 10:45 AM

മണ്ണാണ് ജീവന്‍; ലോകമണ്ണ് ദിനം ആഘോഷിച്ചു

കൃഷി വിജ്ഞാന കേന്രം പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. പി. രാധാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം...

Read More >>
മൃതദേഹവുമായുള്ള പ്രതിഷേധം അവസാനിപ്പിച്ചു

Dec 5, 2021 04:20 PM

മൃതദേഹവുമായുള്ള പ്രതിഷേധം അവസാനിപ്പിച്ചു

താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിനു മുന്നില്‍ മൃതദേഹവുമായുള്ള പ്രതിഷേധം അവസാനിപ്പിച്ചു....

Read More >>
വാഹനമിടിച്ച് പരിക്കേറ്റ ഗര്‍ഭിണിയായ പട്ടിക്ക് മുക്കം നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തില്‍ ചികിത്സയൊരുക്കി

Dec 5, 2021 03:23 PM

വാഹനമിടിച്ച് പരിക്കേറ്റ ഗര്‍ഭിണിയായ പട്ടിക്ക് മുക്കം നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തില്‍ ചികിത്സയൊരുക്കി

വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ ഗര്‍ഭിണിയായ പട്ടിക്ക് തുണയായി മുക്കം നഗരസഭാ ചെയര്‍മാനും സന്നദ്ധപ്രവര്‍ത്തകരും....

Read More >>
ഇന്‍ തിസാബ് ഏകദിന ക്യാമ്പ് നടുവണ്ണൂരില്‍

Dec 5, 2021 02:57 PM

ഇന്‍ തിസാബ് ഏകദിന ക്യാമ്പ് നടുവണ്ണൂരില്‍

നടുവണ്ണൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് ശാക്തീകരണത്തിന്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ഇന്‍...

Read More >>
ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തു

Dec 5, 2021 01:13 PM

ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തു

അന്താരാഷ്ട്ര നിലവാരത്തിലേക്കുള്ള കുതിപ്പില്‍ ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പുതുതായി പണിത കെട്ടിട സമുച്ചയം പൊതുമരാമത്ത്,...

Read More >>
പട്ടികജാതി ക്ഷേമ സമിതി രാഷ്രീയ വിശദീകരണ യോഗം

Dec 5, 2021 12:12 PM

പട്ടികജാതി ക്ഷേമ സമിതി രാഷ്രീയ വിശദീകരണ യോഗം

പട്ടികജാതി ക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ രാഷ്ടീയ വിശദീകരണ പൊതുയോഗം പികെഎസ്സ് ജില്ലാ സെക്രട്ടറി സി.എം. ബാബു ഉദ്ഘാടനം ചെയ്തു....

Read More >>
Top Stories