---
title: "# Felicitated l തുടര്‍ച്ചയായ 13 വര്‍ഷത്തെ 100 ശതമാനം വിജയം; കൊളത്തൂര്‍ സ്വാമി ഗുരുവരാനന്ദ മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കഴിഞ്ഞ അധ്യയന വര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു "
english_title: "Kolathur Swami Guruvarananda Memorial Govt. The Higher Secondary School felicitated the SSLC and Plus Two winners of the previous academic year"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/127664/kolathur-swami-guruvarananda-memorial-govt-the-higher-secondary-school-felicitated-the-sslc-and-plus-two-winners-of-the-previous-academic-year"
published_at: "2023-07-05T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a52ebdbaa4d_felicitated_LG.jpg"
keywords: []
---

# # Felicitated l തുടര്‍ച്ചയായ 13 വര്‍ഷത്തെ 100 ശതമാനം വിജയം; കൊളത്തൂര്‍ സ്വാമി ഗുരുവരാനന്ദ മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കഴിഞ്ഞ അധ്യയന വര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു 

> **Lead Summary:** **അത്തോളി:** കൊളത്തൂര്‍ സ്വാമി ഗുരുവരാനന്ദ മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കഴിഞ്ഞ അധ്യയന വര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ് ടു, എന്‍എംഎംഎസ്, രാജ്യപുരസ്‌കാര്‍ വിജയികളെ അനുമോദിച്ചു. പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു.

## Article Content

**അത്തോളി:** കൊളത്തൂര്‍ സ്വാമി ഗുരുവരാനന്ദ മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കഴിഞ്ഞ അധ്യയന വര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ് ടു, എന്‍എംഎംഎസ്, രാജ്യപുരസ്‌കാര്‍ വിജയികളെ അനുമോദിച്ചു. പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു.

തുടര്‍ച്ചയായ 13 വര്‍ഷത്തെ 100 ശതമാനം വിജയം നേടി വരുന്ന സ്‌കൂളിന്റെ അമ്പതാം വാര്‍ഷികാഘോഷ വേളയിലാണ് വിദ്യാര്‍ഥികളെ അനുമോദിച്ചത്. ഈ വര്‍ഷത്തെ വിജയോത്സവ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍.എം. വിമല നിര്‍വഹിച്ചു.

നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഹരിദാസന്‍ ഈച്ചരോത്ത്, നന്മണ്ട ഗ്രാമപഞ്ചായത്ത് വികസനകാര്യസമിതി ചെയര്‍പേഴ്‌സണ്‍ പ്രതിഭാ രവീന്ദ്രന്‍, നന്മണ്ട ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സമീറ ഊളറാട്ട്, സ്മിത ഉണ്ണൂലി കണ്ടി, എംപിടിഎ ചെയര്‍പേഴ്‌സണ്‍ ബുഷറ ചെറുവതലത്ത്, സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ എന്‍.കെ. രാധാകൃഷ്ണന്‍, മുന്‍ പ്രധാന അധ്യാപിക രേഖ എന്നിവര്‍ സംസാരിച്ചു.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിബി ജോസഫ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പിടിഎ പ്രസിഡന്റ് കെ.ഒ. ചന്ദ്രന്‍ സ്വാഗതവും സ്‌കൂള്‍ പ്രധാന അധ്യാപകന്‍ കെ.കെ. അഷ്‌റഫ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/127664/kolathur-swami-guruvarananda-memorial-govt-the-higher-secondary-school-felicitated-the-sslc-and-plus-two-winners-of-the-previous-academic-year)