---
title: "# Krishi Bhavan l നന്മണ്ട ഗ്രാമ പഞ്ചായത്ത് കൃഷി ഭവന്‍ ഞാറ്റുവേല ചന്തയ്ക്ക് ആരംഭം "
english_title: "Nanmanda Grama Panchayath Krishi Bhavan Njattuvela chanda started"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/127670/nanmanda-grama-panchayath-krishi-bhavan-njattuvela-chanda-started"
published_at: "2023-07-05T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a5343041c16_chanda_LG.jpg"
keywords: []
---

# # Krishi Bhavan l നന്മണ്ട ഗ്രാമ പഞ്ചായത്ത് കൃഷി ഭവന്‍ ഞാറ്റുവേല ചന്തയ്ക്ക് ആരംഭം 

> **Lead Summary:** **നന്മണ്ട: **ഗ്രാമ പഞ്ചായത്ത് കൃഷി ഭവന്‍ ഞാറ്റുവേല ചന്ത ആരംഭിച്ചു. ഞാറ്റുവേല ചന്തയും കര്‍ഷക സഭയും പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു.

## Article Content

**നന്മണ്ട: **ഗ്രാമ പഞ്ചായത്ത് കൃഷി ഭവന്‍ ഞാറ്റുവേല ചന്ത ആരംഭിച്ചു. ഞാറ്റുവേല ചന്തയും കര്‍ഷക സഭയും പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് സി.കെ. രാജന്‍ ചടങ്ങിന് അധ്യക്ഷനായി. നന്മണ്ട പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കുണ്ടുര്‍ ബിജു, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ പ്രതിഭാ രവീന്ദ്രന്‍, വാര്‍ഡ് അംഗങ്ങളായ ടി. മോഹന്‍ദാസ്, രാജീവന്‍, സീമ തട്ടഞ്ചേരി, വിജിത, സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ സാവിത്രി, വികസന സമതി അംഗം ശശിധരന്‍ കപ്പള്ളി എന്നിവര്‍ സംസാരിച്ചു.

കൃഷി ഓഫീസര്‍ ടി.കെ. നസീര്‍ സ്വാഗതവും അസി: കൃഷി ഓഫിസര്‍ പി.കെ. സജില നന്ദിയും പറഞ്ഞു. കര്‍ഷകര്‍ക്ക് കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് സൗജന്യമായി നല്‍കുന്ന പച്ചക്കറി വിത്തിന്റെ ഒരു പാക്കും പന്നിയൂര്‍ വണ്‍ കുരുമുളക് തൈയും വിതരണം ചെയ്തു. കര്‍ഷര്‍ ഉല്‍പ്പാദിപ്പിച്ച കാര്‍ഷിക ഉല്‍പ്പന്നങ്ങളും വിപണനം ചെയ്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/127670/nanmanda-grama-panchayath-krishi-bhavan-njattuvela-chanda-started)