---
title: "# Muchukunnu l കെപിസിസി ഗോപാലന് ജന്മനാട്ടില്‍ സ്മാരകമായി "
english_title: "KPCC memorialized Gopalan in his hometown"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/127693/kpcc-memorialized-gopalan-in-his-hometown"
published_at: "2023-07-05T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a5466593512_muchukunnu_lf.JPG"
keywords: []
---

# # Muchukunnu l കെപിസിസി ഗോപാലന് ജന്മനാട്ടില്‍ സ്മാരകമായി 

> **Lead Summary:** **കൊയിലാണ്ടി: **പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയും ആറു പതിറ്റാണ്ടോളം കെപിസിസി ഓഫീസ് സെക്രട്ടറിയുമായിരുന്ന കെപിസിസി ഗോപാലന് ജന്മനാടായ മുചുകുന്നില്‍ സ്മാരകം നിര്‍മ്മിച്ചു. കെപിസിസി ഗോപാലന്‍ സ്മാരക മന്ദിരം ജൂലായ് ആറിന് വൈകുന്നേരം അഞ്ച് മണിയ്ക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. മുചുകുന്നിലെ കെജി ട്രസ്റ്റാണ് കെട്ടിടം നിര്‍മ്മിച്ചത്.

## Article Content

**കൊയിലാണ്ടി: **പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയും ആറു പതിറ്റാണ്ടോളം കെപിസിസി ഓഫീസ് സെക്രട്ടറിയുമായിരുന്ന കെപിസിസി ഗോപാലന് ജന്മനാടായ മുചുകുന്നില്‍ സ്മാരകം നിര്‍മ്മിച്ചു. കെപിസിസി ഗോപാലന്‍ സ്മാരക മന്ദിരം ജൂലായ് ആറിന് വൈകുന്നേരം അഞ്ച് മണിയ്ക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. മുചുകുന്നിലെ കെജി ട്രസ്റ്റാണ് കെട്ടിടം നിര്‍മ്മിച്ചത്.

ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ മുഖ്യാഥിതിയായിരിക്കുമെന്ന് കെജി ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി വി.പി. ഭാസ്‌കരന്‍ അറിയിച്ചു. മലബാര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് സെക്രട്ടറിയായിരുന്ന അദ്ദേഹം കെപിസിസി ഓഫീസ് ആരംഭിച്ചത് മുതല്‍ സെക്രട്ടറിയായിരുന്നു. കീഴരിയൂര്‍ ബോംബ് കേസിലും പ്രതിയായിരുന്നു.

സ്വതന്ത്ര ഭാരതം പ്രസിദ്ധീകരിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും വ്യാപൃത നായിരിക്കെ ബ്രിട്ടീഷ് പോലീസിന്റെ പിടിയിലായി. രണ്ടരവര്‍ഷകാലം ആലിപ്പൂര്‍ ജയിലിലടക്കപ്പെട്ടു. കേളപ്പജി പ്രസിഡന്റും ഇഎംഎസ് സെക്രട്ടറിയുമായിരുന്ന പ്പോള്‍ കെപിസിസി ഓഫീസ് സെക്രട്ടറി ഗോപാലനായിരുന്നു. സ്വാതന്ത്ര്യത്തിന്റെ അന്‍പതാം വാര്‍ഷികത്തില്‍ കേന്ദ്ര സര്‍ക്കാര്‍ താമ്രപത്രം നല്‍കി ആദരിച്ചിട്ടുണ്ട്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ എ.കെ. ആന്റണി, വയലാര്‍ രവി തുടങ്ങിയവര്‍ വിദ്യാര്‍ഥി-യുവജന പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ വഴികാട്ടിയായിരുന്നു. ആദര്‍ശം മുറുകെ പിടിച്ചുള്ള പ്രവര്‍ത്തന ശൈലിയും വ്യക്തി ജീവിതത്തിലെ വിശുദ്ധിയും എളിമയും ഇദ്ദേഹത്തിന്റെ സവിശേഷതയായിരുന്നുവെന്ന് മുന്‍ തലമുറയിലുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/127693/kpcc-memorialized-gopalan-in-his-hometown)