---
title: "#Students l  സാമൂഹ്യ മാധ്യമങ്ങളിലുള്ള ഇടപെടല്‍ വിദ്യാര്‍ഥികള്‍ സ്വയം നിയന്ത്രിക്കണം; മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍"
english_title: "Students must self-regulate their interaction on social media; Minister Ahmed Dewar Kovil at thiruvagor"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/127729/students-must-self-regulate-their-interaction-on-social-media-minister-ahmed-dewar-kovil-at-thiruvagor"
published_at: "2023-07-05T18:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a565630e78c_ahammdh_LG.jpg"
keywords: []
---

# #Students l  സാമൂഹ്യ മാധ്യമങ്ങളിലുള്ള ഇടപെടല്‍ വിദ്യാര്‍ഥികള്‍ സ്വയം നിയന്ത്രിക്കണം; മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍

> **Lead Summary:** **തിരുവങ്ങൂര്‍:**സാമൂഹ്യ മാധ്യമങ്ങളില്‍ അഭിരമിക്കുന്ന പുതു തലമുറ വര്‍ത്തമാനകാല യാഥാര്‍ഥ്വങ്ങള്‍ തിരിച്ചറിഞ്ഞ് സ്വയം നിയന്ത്രിക്കണമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളെ അനുമോദിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**തിരുവങ്ങൂര്‍:**സാമൂഹ്യ മാധ്യമങ്ങളില്‍ അഭിരമിക്കുന്ന പുതു തലമുറ വര്‍ത്തമാനകാല യാഥാര്‍ഥ്വങ്ങള്‍ തിരിച്ചറിഞ്ഞ് സ്വയം നിയന്ത്രിക്കണമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളെ അനുമോദിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എംഎല്‍എ കാനത്തില്‍ ജമീല ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍, പിടിഎ പ്രസിഡന്റ് വി. മുസ്തഫ, സ്‌കൂള്‍ മേനേജര്‍ ടി.കെ. ജനാര്‍ദ്ദനന്‍, പ്രിന്‍സിപ്പല്‍ ടി.കെ. ഷറീന, പ്രധാന അധ്യാപിക കെ.കെ. വിജിത, സിന്ധു സുരേഷ്, ഷീബ ശ്രീധരന്‍, അതുല്യ ബൈജു,

വിജയന്‍ കണ്ണഞ്ചേരി, ഷബ്‌നാ ഉമ്മാരിയില്‍, എ.പി. സതീശ് ബാബു, പി.കെ. അനീഷ്, വി. മുനീര്‍, വി.കെ. അന്‍സാര്‍, എം. നൗഫല്‍, അനില്‍കുമാര്‍ പാണലില്‍ , റഷീദ് വെങ്ങളം, സജീവ് കുമാര്‍, വി.വി. മോഹനന്‍, അജീഷ് പൂക്കാട്ടില്‍ ,ടി.കെ. ശശിധരന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

**വീഡിയോ കാണാം: **[https://youtu.be/VEebDurOyf0](https://youtu.be/VEebDurOyf0)

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/127729/students-must-self-regulate-their-interaction-on-social-media-minister-ahmed-dewar-kovil-at-thiruvagor)