---
title: "# Naduvannur l ബഷീറിന്റെ ലോകം; നടുവണ്ണൂര്‍ ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ബഷീര്‍ അനുസ്മരണം"
english_title: "Basheer commemoration with various programs at Natuvannur Govt.Higher Secondary School"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/127832/basheer-commemoration-with-various-programs-at-natuvannur-govthigher-secondary-school"
published_at: "2023-07-06T08:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a62c4d071d6_bhasheer_LG.JPG"
keywords: []
---

# # Naduvannur l ബഷീറിന്റെ ലോകം; നടുവണ്ണൂര്‍ ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ബഷീര്‍ അനുസ്മരണം

> **Lead Summary:** ** നടുവണ്ണൂര്‍: **നടുവണ്ണൂര്‍ ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ മഴവില്‍ കലാ കൂട്ടായ്മയും വിദ്യാരംഗം കലാ സാഹിത്യ വേദിയും മലയാളം സബ്ജക്ട് കൗണ്‍സിലും സംയുക്താഭിമുഖ്യത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ സംഘടിപ്പിച്ചു. ബഷീറിന്റെ ലോകം - ബഷീര്‍ അനുസ്മരണം ചിത്രകാരന്‍ പ്രേംരാജ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു.

## Article Content

** നടുവണ്ണൂര്‍: **നടുവണ്ണൂര്‍ ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ മഴവില്‍ കലാ കൂട്ടായ്മയും വിദ്യാരംഗം കലാ സാഹിത്യ വേദിയും മലയാളം സബ്ജക്ട് കൗണ്‍സിലും സംയുക്താഭിമുഖ്യത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ സംഘടിപ്പിച്ചു. ബഷീറിന്റെ ലോകം - ബഷീര്‍ അനുസ്മരണം ചിത്രകാരന്‍ പ്രേംരാജ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു.

മഴവില്‍ കലാ കൂട്ടായ്മയുടെ ദൃശ്യകലാവിഭാഗമായ മഴവില്‍ ചന്തത്തിലെ കൂട്ടുകാര്‍ ബഷീര്‍ കഥാപാത്രങ്ങളെയും ബഷീറിന്റെ ജീവിത സന്ദര്‍ഭങ്ങളെയും വരകളിലും വര്‍ണ്ണങ്ങളിലുമാവാഹിച്ച 'ഹലീല്‍ ഹുലാലോ' എന്ന ബഷീര്‍ ദിന ചിത്രപ്രദര്‍ശനം ബഷീര്‍ സാഹിത്യത്തിലൂടെ നടത്തിയ ചിത്രസഞ്ചാരമായ് മാറി. പിടിഎ പ്രസിഡന്റ് സത്യന്‍ കുളിയാപ്പൊയിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ വി.സി. സാജിദ് ബഷീര്‍ കൃതികളിലെ പാരിസ്ഥിതിക ദര്‍ശനം എന്ന വിഷയത്തില്‍ സംസാരിച്ചു.

ജാഹ്നവി സൈറ, അഞ്ജിമ വിജു, ആമിന ലനിക, ഇഷ മര്‍വ, മോമി രാജീവ്, എന്നിവര്‍ ബഷീറിന്റെ വിവിധ കൃതികളെ ആസ്പദമാക്കി സംസാരിച്ചു. ഡപ്യൂട്ടി എച്ച്എം എ. ഷീജ, സ്റ്റാഫ് സെക്രട്ടറി ടി.എം. സുരേഷ് ബാബു, സി.പി. സുജാല്‍ എന്നിവര്‍ അനുസ്മരണ ഭാഷണം നടത്തി. മഴവില്‍ കലാ കൂട്ടായ്മ ജനറല്‍ കോഡിനേറ്റര്‍ കെ.സി. രാജീവന്‍ സ്വാഗതവും വിദ്യാരംഗം ടീച്ചര്‍ ഇന്‍ ചാര്‍ജ് ബിന്ദു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/127832/basheer-commemoration-with-various-programs-at-natuvannur-govthigher-secondary-school)