---
title: "# Vakayad l വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മ ദിനവുമായി എന്‍എച്ച്എസ്എസ് വാകയാട് "
english_title: "NHSS commemorating Vaikom Muhammad Basheer Memorial Day"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/127835/nhss-commemorating-vaikom-muhammad-basheer-memorial-day"
published_at: "2023-07-06T08:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a62f4eadade_wakayad_LG.JPG"
keywords: []
---

# # Vakayad l വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മ ദിനവുമായി എന്‍എച്ച്എസ്എസ് വാകയാട് 

> **Lead Summary:** **വാകയാട്: **വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മയില്‍ എന്‍എച്ച്എസ്എസ് വാകയാട്. പരിപാടി എഴുത്തുകാരന്‍ രാജന്‍ തിരുവോത്ത് ഉദ്ഘാടനം ചെയ്തു.

## Article Content

**വാകയാട്: **വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മയില്‍ എന്‍എച്ച്എസ്എസ് വാകയാട്. പരിപാടി എഴുത്തുകാരന്‍ രാജന്‍ തിരുവോത്ത് ഉദ്ഘാടനം ചെയ്തു.

ബേപ്പൂര്‍ സുല്‍ത്താന്റെ മഹത്വത്തെ പറ്റി കുട്ടികളോട് സംവദിച്ച് ബഷീറിന്റെ സാമീപ്യവും സ്പര്‍ശനവും ദര്‍ശനവും നേരിട്ടനുഭവിപ്പിക്കാന്‍ രാജന്‍ തിരുവോത്തിന് കഴിഞ്ഞു. ബഷീറിന്റെ പ്രണയ സങ്കല്‍പ്പവും, വസുദൈവ കുടുംബദര്‍ശനവും, പാരിസ്ഥിതിക കാഴ്ചപ്പാടും, മത സൗഹാര്‍ദ ദര്‍ശനവും ലളിതമാക്കി കുട്ടികളിലേക്ക് എത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

വിദ്യാരംഗം സാഹിത്യ വേദി സംഘടിപ്പിച്ച ചടങ്ങില്‍ പ്രധാന അധ്യാപിക ബീന ടീച്ചര്‍, പിടിഎ പ്രസിഡന്റ് പ്രദീപ്, പി. സുധാമണി, സി. ബിനു, കെ.സി. പ്രസി, യു.എസ്. രതീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/127835/nhss-commemorating-vaikom-muhammad-basheer-memorial-day)