---
title: "# Kavumthara l ബഷീര്‍ ദിനാചരണവുമായി കാവുന്തറ എ.യു.പി. സ്‌കൂളും ഖാന്‍ കാവില്‍ ഗ്രന്ഥാലയവും "
english_title: "Kavuntara AUP school and Khan Kavil Library celebrates Basheer Day "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/127839/kavuntara-aup-school-and-khan-kavil-library-celebrates-basheer-day"
published_at: "2023-07-06T08:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a634a720737_bhasheer_maram_LG.JPG"
keywords: []
---

# # Kavumthara l ബഷീര്‍ ദിനാചരണവുമായി കാവുന്തറ എ.യു.പി. സ്‌കൂളും ഖാന്‍ കാവില്‍ ഗ്രന്ഥാലയവും 

> **Lead Summary:** **കാവുന്തറ: **കാവുന്തറ എയുപി സ്‌കൂളും ഖാന്‍ കാവില്‍ ഗ്രന്ഥാലയവും സംയുക്തമായി ബഷീര്‍ ദിനാചരണവും പുസ്തക പ്രകാശനവും സംഘടിപ്പിച്ചു. കാവുന്തറ എയുപി സ്‌കൂള്‍ മുന്‍ പ്രധാനധ്യാപിക രാധാ പുതിയേടത്ത് രചിച്ച 'നന്മയുടെ തിളക്കം' എന്ന പുസ്തകമാണ് പ്രകാശനം ചെയ്തത്.

## Article Content

**കാവുന്തറ: **കാവുന്തറ എയുപി സ്‌കൂളും ഖാന്‍ കാവില്‍ ഗ്രന്ഥാലയവും സംയുക്തമായി ബഷീര്‍ ദിനാചരണവും പുസ്തക പ്രകാശനവും സംഘടിപ്പിച്ചു. കാവുന്തറ എയുപി സ്‌കൂള്‍ മുന്‍ പ്രധാനധ്യാപിക രാധാ പുതിയേടത്ത് രചിച്ച 'നന്മയുടെ തിളക്കം' എന്ന പുസ്തകമാണ് പ്രകാശനം ചെയ്തത്.

കവി കേശവന്‍ കാവുന്തറക്ക് പുസ്തകം നല്‍കി ബാലസാഹിത്യകാരനും അധ്യാപകനുമായ അഷറഫ് കാവില്‍ പ്രകാശനം ചെയ്തു. എം.കെ. ബാലന്‍ നായര്‍ അധ്യക്ഷത വഹിച്ചു.

ബഷീര്‍ ദിനാചരണത്തിന്റെ ഭാഗമായി ബഷീര്‍ കൃതികളും കൃതികളുടെ സാരാംശങ്ങളും ഉള്‍കൊള്ളിച്ച് കൊണ്ട് 'ഇമ്മിണി ബാല്യ മരവും ബഷീര്‍ കൃതികളിലെ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞും ബഷീറിന്റെ പൂവന്‍ പഴം നോവലിന്റെ ദൃശ്യാവിഷ്‌കാരം അവതരിപ്പിച്ചും സമുചിതമായാണ് ബഷീര്‍ ദിനം ആഘോഷിച്ചത്.

വി. ചന്ദ്രിക, സി.എ. ഷര്‍മ്മിള, എസ്.എല്‍. കിഷോര്‍കുമാര്‍, പി.ആര്‍. രോഹിത്ത്, എം. ദിവ്യ, ജി. രജന, വിഷ്ണു സത്യനാഥ്, എസ്. ഷിജിന, പി. ദൃശ്യ, ആദിത്ത് പ്രദീപ് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/127839/kavuntara-aup-school-and-khan-kavil-library-celebrates-basheer-day)