---
title: "#Nanmanda l നൃത്ത സംഗീത കളരി കരാട്ടേ ക്ലാസുകള്‍ക്ക് നന്മണ്ട സരസ്വതി വിദ്യാമന്ദിര്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളില്‍ ആരംഭം"
english_title: "Saraswati Vidyamandir English Medium High School started Dance Music Kalari Karate Classes "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/127840/saraswati-vidyamandir-english-medium-high-school-started-dance-music-kalari-karate-classes"
published_at: "2023-07-06T09:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a636da85f49_saraswathi_LG.JPG"
keywords: []
---

# #Nanmanda l നൃത്ത സംഗീത കളരി കരാട്ടേ ക്ലാസുകള്‍ക്ക് നന്മണ്ട സരസ്വതി വിദ്യാമന്ദിര്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളില്‍ ആരംഭം

> **Lead Summary:** **നന്മണ്ട: **സരസ്വതി കലാക്ഷേത്രയുടെ ആഭിമുഖ്യത്തില്‍ നന്മണ്ട സരസ്വതി വിദ്യാമന്ദിര്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളില്‍ നൃത്ത, സംഗീത, കളരി, കരാട്ടേ, ചെണ്ട, തബല, ചിത്രരചന, വയലിന്‍, കീബോര്‍ഡ്, ഗിത്താര്‍, ക്രാഫ്റ്റ് ക്ലാസുകള്‍ ആരംഭിച്ചു. പ്രശസ്ത സംഗീതജ്ഞന്‍ ഹരിപ്പാട് കെ.പി.എന്‍ പിള്ളയോടൊപ്പം മറ്റ് കലാകാരന്മാരും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.

## Article Content

**നന്മണ്ട: **സരസ്വതി കലാക്ഷേത്രയുടെ ആഭിമുഖ്യത്തില്‍ നന്മണ്ട സരസ്വതി വിദ്യാമന്ദിര്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളില്‍ നൃത്ത, സംഗീത, കളരി, കരാട്ടേ, ചെണ്ട, തബല, ചിത്രരചന, വയലിന്‍, കീബോര്‍ഡ്, ഗിത്താര്‍, ക്രാഫ്റ്റ് ക്ലാസുകള്‍ ആരംഭിച്ചു. പ്രശസ്ത സംഗീതജ്ഞന്‍ ഹരിപ്പാട് കെ.പി.എന്‍ പിള്ളയോടൊപ്പം മറ്റ് കലാകാരന്മാരും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.

കലാകായിക ഗുരുക്കന്‍മാരായ ചെണ്ട വിദ്വാന്‍ സി. ചന്ദ്രന്‍ പൊന്നരം തെരു, കളരിഗുരുക്കള്‍ വിജയപ്രകാശ് കൊയിലാണ്ടി, കരാട്ടെ രാജന്‍.കെ.മൊടക്കല്ലൂര്‍, തബല -ദിനേശന്‍ നന്മണ്ട, നൃത്താദ്ധ്യാപകന്‍ ശബരീഷ്, ചിത്രകലാ അദ്ധ്യാപിക രജനി നന്മണ്ട - കലാദര്‍ശന്‍ രാകേഷ് ഏകരൂല്‍, വയലിന്‍-സഞ്ജു കൊടുവള്ളി, കീബോര്‍ഡ് - ഗിത്താര്‍ വിനീത് പൂനത്ത്, സംഗീതാദ്ധ്യാപിക സതി അനില്‍, ക്രാഫ്റ്റ് അദ്ധ്യാപിക സിന്ധു ഏകരൂല്‍ എന്നിവര്‍ ചേര്‍ന്നാണ് ഭദ്രദീപം തെളിയിച്ചത്.

എല്ലാ ബുധനാഴ്ചകളിലും ഉച്ചക്ക് ശേഷമായിരിക്കും ക്ലാസുകള്‍ നടക്കുകയെന്നും പഠന സമയം നഷ്ടമാകാതിരിക്കാന്‍ മാസത്തിലെ ആദ്യ ശനിയാഴ്ച്ച പ്രത്യേകം ക്ലാസുകള്‍ നടക്കുന്നതാണെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു.

വിദ്യാലയ സമിതി പ്രസിഡന്റ് വി.പി. കൃഷ്ണന്‍, ഹരിപ്പാട് കെ.പി.എന്‍.പിള്ളയെ ഷാള്‍ അണിയിച്ച് ആദരിച്ചു. പ്രിന്‍സിപ്പാള്‍ പി. വിശ്വനാഥന്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ വിദ്യാലയ സമതി സെക്രട്ടറി ഡോ.എസ്. വിക്രമന്‍, ക്ഷേമസമിതി ട്രഷറര്‍ പ്രതാപന്‍ സോപാനം, സതി അനില്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/127840/saraswati-vidyamandir-english-medium-high-school-started-dance-music-kalari-karate-classes)