---
title: "# Athooli l എസ്എസ്എഫ് ബാലുശ്ശേരി ഡിവിഷന്‍ സാഹിത്യോത്സവ് മുപ്പതാമത് എഡിഷന്‍ ജൂലൈ 7, 8, 9 തിയ്യതികളില്‍ നടക്കും"
english_title: "30th edition of SSF Balushery Division Literary Festival will be held on 7th, 8th and 9th July"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/127844/30th-edition-of-ssf-balushery-division-literary-festival-will-be-held-on-7th-8th-and-9th-july"
published_at: "2023-07-06T09:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a6398d62f6b_ssf_LG.JPG"
keywords: []
---

# # Athooli l എസ്എസ്എഫ് ബാലുശ്ശേരി ഡിവിഷന്‍ സാഹിത്യോത്സവ് മുപ്പതാമത് എഡിഷന്‍ ജൂലൈ 7, 8, 9 തിയ്യതികളില്‍ നടക്കും

> **Lead Summary:** ** അത്തോളി: **എസ്എസ്എഫ് ബാലുശ്ശേരി ഡിവിഷന്‍ സാഹിത്യോത്സവ് മുപ്പതാമത് എഡിഷന്‍ ജൂലൈ 7, 8, 9 തീയതികളില്‍ നടക്കും. അത്തോളി എടത്തില്‍ താഴെ വെച്ച് നടക്കുന്ന പരിപാടി എഴുത്തുകാരന്‍ വി.ആര്‍. സുധീഷ് ഉദ്ഘാടനം ചെയ്യും. സുരേന്ദ്രന്‍ ചീക്കിലോട് മുഖ്യാതിഥിയാവും.

## Article Content

** അത്തോളി: **എസ്എസ്എഫ് ബാലുശ്ശേരി ഡിവിഷന്‍ സാഹിത്യോത്സവ് മുപ്പതാമത് എഡിഷന്‍ ജൂലൈ 7, 8, 9 തീയതികളില്‍ നടക്കും. അത്തോളി എടത്തില്‍ താഴെ വെച്ച് നടക്കുന്ന പരിപാടി എഴുത്തുകാരന്‍ വി.ആര്‍. സുധീഷ് ഉദ്ഘാടനം ചെയ്യും. സുരേന്ദ്രന്‍ ചീക്കിലോട് മുഖ്യാതിഥിയാവും.

എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, സീനിയര്‍, ജനറല്‍, കാമ്പസ് എന്നീ വിഭാഗങ്ങളിലാണ് മല്‍സരങ്ങള്‍ നടക്കുക. പ്രസംഗം, ഗാനം, ചിത്രരചന, കഥ, കവിത, ഡിജിറ്റല്‍ ഡിസൈനിംഗ്, കൊളാഷ്, സര്‍വ്വേ ടൂള്‍, സ്‌പോട്ട് മാഗസിന്‍ തുടങ്ങിയ നൂറില്‍ പരം മത്സരങ്ങളാണുള്ളത്. ബ്ലോക്ക് യൂണിറ്റ് സെക്ടര്‍ ഘടകങ്ങളില്‍ വിജയിച്ച കുട്ടികളാണ് ഡിവിഷന്‍ സാഹിത്യോത്സവില്‍ മത്സരിക്കുന്നത്.

സമാപന സംഗമത്തില്‍ സയ്യിദ് ജസീല്‍ ശാമില്‍ ഇര്‍ഫാനി പങ്കെടുക്കും. മുഹമ്മദലി കിനാലൂര്‍ അനുമോദന പ്രഭാഷണം നടത്തും. എം.കെ. സല്‍മാനുല്‍ ഫാരിസ് (എസ്എസ്എഫ് ഡിവിഷന്‍ ജനറല്‍ സെക്രട്ടറി), മുഹമ്മദ് ഇര്‍ഷാദ് സഖാഫി (എസ്എസ്എഫ് ഡിവിഷന്‍ പ്രസിഡന്റ്), മുഹമ്മദ് ശഫീഖ് കൊടശ്ശേരി (ജനറല്‍ കണ്‍വീനര്‍ സ്വാഗതസംഘം) എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/127844/30th-edition-of-ssf-balushery-division-literary-festival-will-be-held-on-7th-8th-and-9th-july)