---
title: "# Rain l നരയംകുളം ആയാട്ടില്‍ ചന്ദ്രന്റെ വീട്ടില്‍ വെള്ളം കയറി "
english_title: "Narayamkulam got water in ayatt Chandran's house at kottur"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/127961/narayamkulam-got-water-in-ayatt-chandrans-house-at-kottur"
published_at: "2023-07-06T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a682360cd88_64a67d34caa81_1_ayatt.jpg"
keywords: []
---

# # Rain l നരയംകുളം ആയാട്ടില്‍ ചന്ദ്രന്റെ വീട്ടില്‍ വെള്ളം കയറി 

> **Lead Summary:** **കൂട്ടാലിട:** നരയംകുളം ആയാട്ടില്‍ ചന്ദ്രന്റെ വീട്ടില്‍ വെള്ളം കയറി. ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് വെള്ളം കയറാന്‍ തുടങ്ങിയത്. മൂന്ന് മോട്ടോറുകള്‍ ഉപയോഗിച്ച് വെള്ളം വറ്റിക്കാന്‍ ഇന്ന് രാവിലെ മുതല്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കുറച്ച് വര്‍ഷമായിട്ട് മഴക്കാലത്ത് മോട്ടോര്‍ ഉപയോഗിച്ച് വെള്ളം വറ്റിക്കാറാണ് പതിവ്.

## Article Content

**കൂട്ടാലിട:** നരയംകുളം ആയാട്ടില്‍ ചന്ദ്രന്റെ വീട്ടില്‍ വെള്ളം കയറി. ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് വെള്ളം കയറാന്‍ തുടങ്ങിയത്. മൂന്ന് മോട്ടോറുകള്‍ ഉപയോഗിച്ച് വെള്ളം വറ്റിക്കാന്‍ ഇന്ന് രാവിലെ മുതല്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കുറച്ച് വര്‍ഷമായിട്ട് മഴക്കാലത്ത് മോട്ടോര്‍ ഉപയോഗിച്ച് വെള്ളം വറ്റിക്കാറാണ് പതിവ്.

കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിലാണ് വലിയതോതില്‍ വെള്ളം കയറിയത്. മുകളില്‍ നിന്ന് ഒഴുകിവരുന്ന വെള്ളം വീടിന്റെ കിഴക്ക് വശത്ത് റോഡ് നിര്‍മ്മിച്ചതുകൊണ്ട് വെള്ളം ഒഴുകിപോകുന്നത് തടസപ്പെട്ടതാണ് വീട്ടില്‍ വെള്ളം കയറാന്‍ കാരണമെന്ന് വീട്ടുടമ പറഞ്ഞു.

മുന്‍ കലക്ടര്‍ക്കും മറ്റ് അധികൃതര്‍ക്കും പരാതി നല്‍കിയിട്ടും ഇതുവരെ പരിഹാരമായില്ല എന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/127961/narayamkulam-got-water-in-ayatt-chandrans-house-at-kottur)