---
title: "# veloor | ബഷീറിന്റെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി വേളൂര്‍ ജിഎംയുപി സ്‌കൂളിലെ കുരുന്നുകള്‍ "
english_title: "Children of Vellore GMUP School gave life to Basheer's characters"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/128176/children-of-vellore-gmup-school-gave-life-to-basheers-characters"
published_at: "2023-07-07T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a7a3c566073_bhasheer_LG.jpg"
keywords: []
---

# # veloor | ബഷീറിന്റെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി വേളൂര്‍ ജിഎംയുപി സ്‌കൂളിലെ കുരുന്നുകള്‍ 

> **Lead Summary:** **അത്തോളി: **കഥയുടെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ്ബഷീര്‍ അനശ്വരമാക്കിയ കഥാപാത്രങ്ങളായ മജീദ്, സുഹറ, പാത്തുമ്മ, എട്ടുകാലി മമ്മൂഞ്ഞ്, പൊന്‍കുരിശ്‌തോമ, കേശവന്‍ നായര്‍, സാറാമ്മ, ഒറ്റക്കണ്ണന്‍ പോക്കര്‍ തുടങ്ങി ബഷീര്‍ കഥാപാത്രങ്ങളായി വേളൂര്‍ ജിഎംയുപി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍.

## Article Content

**അത്തോളി: **കഥയുടെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ്ബഷീര്‍ അനശ്വരമാക്കിയ കഥാപാത്രങ്ങളായ മജീദ്, സുഹറ, പാത്തുമ്മ, എട്ടുകാലി മമ്മൂഞ്ഞ്, പൊന്‍കുരിശ്‌തോമ, കേശവന്‍ നായര്‍, സാറാമ്മ, ഒറ്റക്കണ്ണന്‍ പോക്കര്‍ തുടങ്ങി ബഷീര്‍ കഥാപാത്രങ്ങളായി വേളൂര്‍ ജിഎംയുപി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍.

അപ്രതീക്ഷിതമായി ക്ലാസിലേക്ക് കടന്നു വന്ന തങ്ങളുടെ കൂട്ടുകാര്‍ ബഷീറും കഥാപാത്രങ്ങളുമായി മാറിയത് കുട്ടികള്‍ക്ക് കൗതുകമായി. വൈക്കം മുഹമ്മദ് ബഷീര്‍ ദിനത്തോട് അനുബന്ധിച്ച് വേളൂര്‍ ജിഎംയുപി സ്‌കൂള്‍ നീലാംബരി മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

എസ്.ആര്‍. ജ്യോതിക അനുസ്മരണ പ്രഭാഷണം നടത്തി. സാഹിത്യ ക്വിസ്, പുസ്തകപ്രദര്‍ശനം, ചിത്രരചന, ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. ബബീഷ് കുമാര്‍, ഷീബ, രേഷ്മ, സുഖില്‍, ഭവിത, പ്രസീജ, നഷീദ, ബിന്ദു എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

അത്തോളി ജിഎല്‍പി സ്‌കൂളില്‍ നടന്ന ബഷീര്‍ ദിനാചരണത്തില്‍ പ്രധാന അധ്യാപിക എം.കെ. ഷബിത ബഷീര്‍ ദിന പ്രാധാന്യം വിദ്യാര്‍ഥികളെ ഓര്‍മിപ്പിച്ചു. സീനിയര്‍ അസിസ്റ്റന്റ് ശ്രീജ ബഷീര്‍ കൃതികള്‍ പരിചയപ്പെടുത്തി. ബഷീറിനെക്കുറിച്ചുള്ള ഡോക്യുമെന്ററി ആസ്വദിച്ചും ബഷീര്‍ കഥാപാത്ര വേഷം അണിഞ്ഞും ശ്രദ്ധേയമായി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/128176/children-of-vellore-gmup-school-gave-life-to-basheers-characters)