---
title: "#IRMU | മാധ്യമ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടാന്‍ ശ്രമിക്കുന്നത് ഫാസിസമാണെന്ന് ഐഅര്‍എംയു "
english_title: "IRMU says that trying to curb freedom of media is fascism"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/128202/irmu-says-that-trying-to-curb-freedom-of-media-is-fascism"
published_at: "2023-07-07T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a7ac408beac__.jpg"
keywords: []
---

# #IRMU | മാധ്യമ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടാന്‍ ശ്രമിക്കുന്നത് ഫാസിസമാണെന്ന് ഐഅര്‍എംയു 

> **Lead Summary:** **കൊച്ചി: **മാധ്യമ സ്ഥാപനങ്ങളിലും മാധ്യമ പ്രവര്‍ത്തകരുടെ വീടുകളിലും അടിയന്തരവാസ്ഥയെ പോലും നാണിപ്പിക്കുന്ന വിധത്തില്‍ റെയിഡ് നടത്തുന്ന പോലീസ് നടപടി അപലപനീയമാണെന്ന് ഐആര്‍എംയു സംസ്ഥാന കമ്മിറ്റി പ്രസ്താവിച്ചു.

## Article Content

**കൊച്ചി: **മാധ്യമ സ്ഥാപനങ്ങളിലും മാധ്യമ പ്രവര്‍ത്തകരുടെ വീടുകളിലും അടിയന്തരവാസ്ഥയെ പോലും നാണിപ്പിക്കുന്ന വിധത്തില്‍ റെയിഡ് നടത്തുന്ന പോലീസ് നടപടി അപലപനീയമാണെന്ന് ഐആര്‍എംയു സംസ്ഥാന കമ്മിറ്റി പ്രസ്താവിച്ചു.

ചില ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ മാധ്യമ പ്രവര്‍ത്തന രീതിയോട് കടുത്ത വിയോജിപ്പ് ഉണ്ടെങ്കിലും ഈ പേരില്‍ മാധ്യമ പ്രവര്‍ത്തകരുടെ വീടുകളിലും മറ്റും നടക്കുന്ന റെയിഡുകള്‍ ഫാസിസമാണെന്നും ഐഅര്‍എംയു ആരോപിച്ചു. പോലീസിനെ ഉപയോഗിച്ച് മാധ്യമങ്ങളെയും മാധ്യമ സ്വാതന്ത്ര്യങ്ങളെയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് അനുവദിക്കാനാവില്ല.

കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകള്‍ തന്നെ സംസ്ഥാന സര്‍ക്കാരും പിന്തുടരുന്നത് വേദനാജനകമാണെന്നും സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

സംസ്ഥാന പ്രസിഡന്റ് പി.കെ. ഹാരിസ്, വര്‍ക്കിംഗ് പ്രസിഡന്റ് ഉസ്മാന്‍ അഞ്ചുകുന്ന്, ജനറല്‍ സെക്രട്ടറി ഡി. ദീപേഷ് ബാബു. ട്രഷറര്‍ കെ.പി. അഷ്‌റഫ്, വൈസ് പ്രസിഡന്റ് യു.ടി. ബാബു, കുഞ്ഞബ്ദുള്ള വാളൂര്‍, സെക്രട്ടറി പ്രസാദ് കാടാംകോട്, ജോഷി ജോസഫ് തുടങ്ങിയവരും ചടങ്ങില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/128202/irmu-says-that-trying-to-curb-freedom-of-media-is-fascism)