---
title: "# Muchukkunnu | കെപിസിസി ഗോപാലന്‍ സ്മാരകം ഉദ്ഘാടനം ചെയ്തു "
english_title: "KPCC Gopalan memorial bilding inaugurated"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/128263/kpcc-gopalan-memorial-bilding-inaugurated"
published_at: "2023-07-07T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a7cdf4b8076_vd_satheeshan_LG.JPG"
keywords: []
---

# # Muchukkunnu | കെപിസിസി ഗോപാലന്‍ സ്മാരകം ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **കൊയിലാണ്ടി: **പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയും ദീര്‍ഘകാലം കെപിസിസി ഓഫീസ് സെക്രട്ടറിയു മായിരുന്ന കെപിസിസി ഗോപാലന് ജന്മനാടായ മുചുകുന്നില്‍ സ്മാരക മന്ദിരം ഒരുങ്ങി. കെട്ടിടത്തിന്റെ ഉദ്ഘാടനം കോണ്‍ഗ്രസ് നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**കൊയിലാണ്ടി: **പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയും ദീര്‍ഘകാലം കെപിസിസി ഓഫീസ് സെക്രട്ടറിയു മായിരുന്ന കെപിസിസി ഗോപാലന് ജന്മനാടായ മുചുകുന്നില്‍ സ്മാരക മന്ദിരം ഒരുങ്ങി. കെട്ടിടത്തിന്റെ ഉദ്ഘാടനം കോണ്‍ഗ്രസ് നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു.

ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി വി.പി. ഭാസ്‌കരന്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍, എന്‍. സുബ്രഹ്‌മണ്യന്‍, കെ.സി. അബു, പി. രത്‌നവല്ലി, രമേശ് കാവില്‍, കെ.സി. സജേഷ് ബാബു, പ്രകാശന്‍ നെല്ലിഠം, കെ.ടി. വിനോദ്, രൂപേഷ് കൂടത്തില്‍ എന്നിവര്‍ സംസാരിച്ചു.

ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ചക്കോത്ത് കുഞ്ഞമ്മദ് ഒലീവയ, മെഡിക്കല്‍ വിദ്യാഭ്യാസത്തില്‍ മികച്ച വിജയം നേടിയ കെ.സി.പി. അജയ്കൃഷ്ണന്‍ എന്നിവരെ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/128263/kpcc-gopalan-memorial-bilding-inaugurated)