---
title: "#Misiing | കൊയിലാണ്ടി വലിയമങ്ങാട് മത്സ്യതൊഴിലാളിയെ കടലില്‍ കാണാതായി "
english_title: "true vision koyilandy  fisherman missing in the sea at Valimamangad "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/128275/true-vision-koyilandy-fisherman-missing-in-the-sea-at-valimamangad"
published_at: "2023-07-07T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a7d6110980b_missing_LG.JPG"
keywords: []
---

# #Misiing | കൊയിലാണ്ടി വലിയമങ്ങാട് മത്സ്യതൊഴിലാളിയെ കടലില്‍ കാണാതായി 

> **Lead Summary:** **കൊയിലാണ്ടി: **കൊയിലാണ്ടി വലിയമങ്ങാട് കടല്‍ കയറ്റത്തിനിടയില്‍ തോണിക്ക് സമീപത്ത് നില്‍ക്കുകയായിരുന്ന മത്സ്യ തൊഴിലാളിയെ കാണാതായി. വ്യാഴായ്ച രാത്രിയാണ് വലിയമങ്ങാട് പുതിയ പുരയില്‍ പരേതനായ വേലായുധന്റെ മകന്‍ അനൂപിനെ കാണാതായത്.

## Article Content

**കൊയിലാണ്ടി: **കൊയിലാണ്ടി വലിയമങ്ങാട് കടല്‍ കയറ്റത്തിനിടയില്‍ തോണിക്ക് സമീപത്ത് നില്‍ക്കുകയായിരുന്ന മത്സ്യ തൊഴിലാളിയെ കാണാതായി. വ്യാഴായ്ച രാത്രിയാണ് വലിയമങ്ങാട് പുതിയ പുരയില്‍ പരേതനായ വേലായുധന്റെ മകന്‍ അനൂപിനെ കാണാതായത്.

നാട്ടുകാരായ മത്സ്യ തൊഴിലാളികളും കടല്‍ റെസ്‌ക്യൂ ടീമും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. കടല്‍ പ്രക്ഷുബ്ദമായതിനാല്‍ തിരച്ചില്‍ നടത്താന്‍ പ്രയാസപ്പെട്ടു.

എംഎല്‍എ കാനത്തില്‍ ജമീല സ്ഥലം സന്ദര്‍ശിച്ചു. കൊയിലാണ്ടി ഹാര്‍ബറില്‍ നിന്നും ഇന്നും ഉച്ചക്ക് മത്സ്യതൊഴിലാളികള്‍ അടങ്ങിയ റെസ്സ്‌ക്യൂ ടീം തിരച്ചില്‍ നടത്തുകയാണ് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/128275/true-vision-koyilandy-fisherman-missing-in-the-sea-at-valimamangad)