---
title: "# Kattilapedika | കാട്ടിലപ്പീടിക എന്ന ഗ്രാമത്തെ ഓര്‍ത്ത് വരുംതലമുറ അഭിമാനിക്കും; സത്യഗ്രഹ സമരത്തിന്റെ 1000 ആം ദിവസത്തെ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് വി.ഡി. സതീശന്‍ "
english_title: "Future generations will be proud of the village of Kattilapeedika; 1000th day celebrations of the Satyagraha struggle, Inauguration down by  V.D. Satheshan"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/128303/future-generations-will-be-proud-of-the-village-of-kattilapeedika-1000th-day-celebrations-of-the-satyagraha-struggle-inauguration-down-by-vd-satheshan"
published_at: "2023-07-07T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a7ea9ad2150_v_d_satheeshyam_tembple_LG.JPG"
keywords: []
---

# # Kattilapedika | കാട്ടിലപ്പീടിക എന്ന ഗ്രാമത്തെ ഓര്‍ത്ത് വരുംതലമുറ അഭിമാനിക്കും; സത്യഗ്രഹ സമരത്തിന്റെ 1000 ആം ദിവസത്തെ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് വി.ഡി. സതീശന്‍ 

> **Lead Summary:** **കാട്ടിലപ്പീടിക: **കേരളത്തെ ദുരന്തങ്ങളില്‍ നിന്നും രക്ഷിച്ച ഒരു സമരത്തിന്റെ തുടക്കം കുറിച്ച കാട്ടിലപ്പീടിക സത്യഗ്രഹം ചരിത്രം അടയാളപ്പെടുത്തുമെന്ന് വി.ഡി. സതീശന്‍ കാട്ടിലപ്പീടികയില്‍ പറഞ്ഞു. സത്യഗ്രഹ സമരത്തിന്റെ 1000 ആം ദിവസത്തെ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയിരുന്നു അദ്ദേഹം.

## Article Content

**കാട്ടിലപ്പീടിക: **കേരളത്തെ ദുരന്തങ്ങളില്‍ നിന്നും രക്ഷിച്ച ഒരു സമരത്തിന്റെ തുടക്കം കുറിച്ച കാട്ടിലപ്പീടിക സത്യഗ്രഹം ചരിത്രം അടയാളപ്പെടുത്തുമെന്ന് വി.ഡി. സതീശന്‍ കാട്ടിലപ്പീടികയില്‍ പറഞ്ഞു. സത്യഗ്രഹ സമരത്തിന്റെ 1000 ആം ദിവസത്തെ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയിരുന്നു അദ്ദേഹം.

സാധാരണ മനുഷ്യരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനെയാണ് വികസനം എന്ന് വിളിക്കുക അതിനായി സാധാരണക്കാരന്റെ കണ്ണുനീര് വീഴാതെ വികസന പദ്ധതികള്‍ ആവിഷ്‌കരിക്കണം അല്ലാതെ കോര്‍പ്പറേറ്റുകളുടെയും റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെയും താല്പര്യങ്ങളെ സംരക്ഷിച്ച് നാടിനെ ഒറ്റുകൊടുക്കുകയല്ല വേണ്ടതെന്നും ജനങ്ങളെ തെരുവിലേക്ക് വലിച്ചെറിയുന്ന പാരിസ്ഥിതിക ദുരന്തം ഉണ്ടാക്കുന്ന കേരളത്തെ കടക്കണിയില്‍ ആക്കുന്ന കെ റെയില്‍ പദ്ധതിയെ തോല്‍പ്പിക്കുക എന്നാല്‍ കേരളത്തെ രക്ഷിക്കുക എന്നാണ് അര്‍ത്ഥമെന്നും വി.ഡി. സതീശന്‍ അഭിപ്രായപ്പെട്ടു.

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി ചടങ്ങില്‍ മുഖ്യപ്രഭാഷകന്‍ ആയി. സമരസമിതി ചെയര്‍മാന്‍ ടി.ടി. ഇസ്മായില്‍ അധ്യക്ഷം വഹിച്ചു. മുസ്ഥഫ ഒലീവ് സ്വാഗതവും സുനീഷ് കീഴാരി നന്ദിയും പറഞ്ഞു.

ജോസഫ് എം. പുതുശ്ശേരി എക്‌സ് എംഎല്‍എ, സി.ആര്‍. നീലകണ്ഠന്‍, എം.പി. ബാബുരാജ്, എസ് രാജീവന്‍, ബാബു കുട്ടഞ്ചിറ, ശൈവ പ്രസാദ്, വിജയരാഘവന്‍ ചേലിയ , സിന്ധു ജയിംസ്, റോസിലിന്‍ ഫിലിപ്പ്, ബദറുദ്ദീന്‍ മാടായി, ചന്ദ്രാംഗതന്‍ മാടായി, ശരണ്യ രാജ് എന്നിവര്‍ സംസാരിച്ചു. ബാബു ചെറുവത്ത്, പി.കെ. ഷിജു, നസീര്‍ ന്യൂജെല്ല, പ്രവീണ്‍ ചെറുവത്ത്, ഫാറൂഖ് കമ്പായത്തില്‍, ലതീഫ് റയ്യാന്‍, ശാലു തോട്ടോളി, സത്യന്‍ തോട്ടോളി, നിസാര്‍ ചേവും പുരക്കല്‍, ടി.എം. ഉബൈബ്, ശ്രീജ കണ്ടിയില്‍, ഉഷാ രാമകൃഷ്ണന്‍ , ഹര്‍ഷിത തോട്ടോളി, ശീല തോട്ടോളി, ശ്രീജ മുണ്ടക്കാട് ,സുകേഷ് രാം നിവാസ്, റസാക്ക് കുളമ്പോ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/128303/future-generations-will-be-proud-of-the-village-of-kattilapeedika-1000th-day-celebrations-of-the-satyagraha-struggle-inauguration-down-by-vd-satheshan)