പൂക്കാട്: മികച്ച കലാ സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനും പൂക്കാട് കലാലയത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുകയും ചെയ്ത ടി.പി. ദാമോദരന്‍ മാസ്റ്ററുടെ സ്മരണക്കായി പൂക്കാട് കലാലയം ഏര്‍പ്പെടുത്തിയ കീര്‍ത്തി മുദ്രാപുരസ്‌ക്കാരത്തിന് നിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കുന്നു.
നിര്‍ദ്ദേശിക്കപ്പെടുന്നവര്‍ കൊയിലാണ്ടി താലൂക്ക് പരിധിയില്‍ താമസിക്കുന്നവരും കലാസാംസ്‌കാരി രംഗത്ത് തനതായ മുദ്ര പതിപ്പിക്കുകയും ചെയ്തവരായിരിക്കണം. കലാ സാംസ്‌കാരിക സ്ഥാപനങ്ങളോ സംഘടനകളോ കെട്ടിപ്പടുക്കാനും അതിന്റെ വളര്‍ച്ചയിലും പങ്കുവഹിച്ചവരുമായിരിക്കണം. സ്വന്തം പേരില്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.
നിര്‍ദ്ദേശിക്കുന്ന വ്യക്തികള്‍ നിര്‍ദ്ദേശിക്കപ്പെടുന്നവരെക്കുറിച്ചുള്ള വിശദമായ കുറിപ്പ് സഹിതം അപേക്ഷ നല്‍കണം. നിര്‍ദ്ദേശിക്കപ്പെടുന്ന വ്യക്തികളില്‍ നിന്നും കലാലയം നിശ്ചയിക്കുന്ന ജൂറിയായിരിക്കും കീര്‍ത്തി മുദ്രയ്ക്ക് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്.
Content Highlight: true vision koyilandy Suggestions are invited for Kirti Mudrapuraskaram










































