---
title: "#DYFI | പൊതിച്ചോര്‍ വിതരണം; ഡിവൈഎഫ്‌ഐ വടകര ബ്ലോക്കിലെ പുതുപ്പണം സൗത്ത് മേഖല കമ്മിറ്റി"
english_title: "Puduppanam South Region Committee of DYFI Vadakara Block distribute pothichore at medical college kozhikode"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/128427/puduppanam-south-region-committee-of-dyfi-vadakara-block-distribute-pothichore-at-medical-college-kozhikode"
published_at: "2023-07-08T09:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a8de50999a4_medical_LG.JPG"
keywords: []
---

# #DYFI | പൊതിച്ചോര്‍ വിതരണം; ഡിവൈഎഫ്‌ഐ വടകര ബ്ലോക്കിലെ പുതുപ്പണം സൗത്ത് മേഖല കമ്മിറ്റി

> **Lead Summary:** **കോഴിക്കോട്: **'വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍' ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പൊതിച്ചോര്‍ വിതരണം ചെയ്തു.

## Article Content

**കോഴിക്കോട്: **'വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍' ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പൊതിച്ചോര്‍ വിതരണം ചെയ്തു.

7/07/2023 ന് ഡിവൈഎഫ്‌ഐ വടകര ബ്ലോക്കിലെ പുതുപ്പണം സൗത്ത് മേഖല കമ്മിറ്റിയാണ് പൊതിച്ചോര്‍ വിതരണം ചെയ്തത്. പൊതിച്ചോര്‍ നിറച്ച വാഹനം സിപിഐഎം പുതുപ്പണം സൗത്ത് ലോക്കല്‍ സെക്രട്ടറി കെ. കുഞ്ഞികണ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.

മേഖല സെക്രട്ടറി സരിന്‍, പ്രസിഡന്റ് അരുണ്‍, ട്രഷറര്‍ ഷജിന്‍ മേഖല കമ്മിറ്റി അംഗങ്ങള്‍ റിനില്‍, സ്‌നേഹ, അനുരാഗ്, സുജിത്ത്, വിവിധ യൂണിറ്റ് ഭാരവാഹികള്‍, യൂനിറ്റ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങി നിരവധി പ്രവര്‍ത്തകര്‍ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/128427/puduppanam-south-region-committee-of-dyfi-vadakara-block-distribute-pothichore-at-medical-college-kozhikode)