---
title: "# Ulliyeri | ഗോപാലന്‍ മാസ്റ്ററുടെ ഒന്നാം ചരമവാര്‍ഷികം ആചരിച്ചു "
english_title: "Gopalan Master's first death anniversary was observed"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/128432/gopalan-masters-first-death-anniversary-was-observed"
published_at: "2023-07-08T09:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a8e1a51b97b_anniversary_LG.JPG"
keywords: []
---

# # Ulliyeri | ഗോപാലന്‍ മാസ്റ്ററുടെ ഒന്നാം ചരമവാര്‍ഷികം ആചരിച്ചു 

> **Lead Summary:** **ഉള്ളിയേരി:** ഉള്ളിയേരി പ്രദേശത്ത് സിപിഐ (എം) കെട്ടിപ്പടുക്കുന്നതില്‍ സുപ്രധാന പങ്കു വഹിച്ച ഇ.പി. ഗോപാലന്‍ മാസ്റ്ററുടെ ഒന്നാം ചരമവാര്‍ഷികം സമുചിതമായി ആചരിച്ചു. അധ്യാപക കര്‍ഷക പ്രസ്ഥാനങ്ങളിലും നിറസാന്നിധ്യമായിരുന്നു ഗോപാലന്‍ മാസ്റ്റര്‍.

## Article Content

**ഉള്ളിയേരി:** ഉള്ളിയേരി പ്രദേശത്ത് സിപിഐ (എം) കെട്ടിപ്പടുക്കുന്നതില്‍ സുപ്രധാന പങ്കു വഹിച്ച ഇ.പി. ഗോപാലന്‍ മാസ്റ്ററുടെ ഒന്നാം ചരമവാര്‍ഷികം സമുചിതമായി ആചരിച്ചു. അധ്യാപക കര്‍ഷക പ്രസ്ഥാനങ്ങളിലും നിറസാന്നിധ്യമായിരുന്നു ഗോപാലന്‍ മാസ്റ്റര്‍.

സിപിഐ (എം) ബാലുശ്ശേരി ഏരിയാ സെക്രട്ടറി ഇസ്മയില്‍ കുറുമ്പൊയില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. അനൂപ് കക്കോടി അനുസ്മരണ പ്രഭാഷണം നടത്തി.

ഇ.എം. പ്രശാന്തന്‍ അധ്യക്ഷനായി. സിപിഐ (എം) ലോക്കല്‍ സെക്രട്ടറി ഷാജു ചെറുക്കാവില്‍, എം. വേലായുധന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എം. ബിജു ശങ്കര്‍ സ്വാഗതവും ടി.എം. ഗംഗാധരന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/128432/gopalan-masters-first-death-anniversary-was-observed)