---
title: "# Muslim League | മലബാറിനോടുള്ള അവഗണനക്കെതിരെ; മുസ്ലിം ലീഗ് ബാലുശേരിയില്‍ എഇഒ ഓഫീസ് ഉപരോധിക്കുന്നു"
english_title: "against neglect of Malabar; Muslim League lays siege to AEO office in Balushery"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/128439/against-neglect-of-malabar-muslim-league-lays-siege-to-aeo-office-in-balushery"
published_at: "2023-07-08T09:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a8e66846585_muslim_leeage_LG.JPG"
keywords: []
---

# # Muslim League | മലബാറിനോടുള്ള അവഗണനക്കെതിരെ; മുസ്ലിം ലീഗ് ബാലുശേരിയില്‍ എഇഒ ഓഫീസ് ഉപരോധിക്കുന്നു

> **Lead Summary:** **ബാലുശ്ശേരി: **മുസ്ലിം ലീഗ് ബാലുശേരിയില്‍ എഇഒ ഓഫീസ് ഉപരോധിക്കും. മലബാറില്‍ എസ്എസ്എല്‍സിയില്‍ ഫുള്‍ എ പ്ലസ് ലഭിച്ചിട്ടും പ്ലസ് വണ്‍ സീറ്റ് ലഭിക്കാതെ നൂറു കണക്കിന് വിദ്യാര്‍ഥികള്‍ പുറത്തു നില്‍ക്കുന്ന സാഹചര്യത്തിന് അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നടത്തുന്ന രണ്ടാംഘട്ട സമരത്തിന്റെ ഭാഗമായാണ് എഇഒ ഓഫീസ് ഉപരോധിക്കുന്നത്. ജൂലായ് 10 തിങ്കളാഴച എഇഒ ഓഫീസിനു മുമ്പില്‍ ഉപരോധ സമരം നടത്തുവാന്‍ മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി പരിപാടികള്‍ ആവിഷ്‌കരിച്ചു. മുസ്ലിം ലീഗ് സെക്രട്ടറിയേറ്റ് മെമ്പര്‍ അഹമ്മദ് കുട്ടി ഉണ്ണി കുളം യോഗം ഉദ്ഘാടനം ചെയ്തു. സമരത്തില്‍ 500 പ്രവര്‍ത്തകരെ അണിനിരത്തുവാനാണ് തീരുമാനം. പ്രസിഡന്റ് സാജിദ് കോറോത്ത് അധ്യക്ഷനായി. കെ. അഹമ്മദ് കോയ, സി.പി. ബഷീര്‍, എം.കെ. അബ്ദുസ്സമദ്, പി.കെ. സലാം, ഒ.എസ്. അസീസ്, പി.കെ. മജീദ്, ടി. ഇബ്രാഹിം കുട്ടി, സിറാജ് ചിറ്റേടത്, പി.എച്. ഷമീര്‍, എം. പോക്കര്‍കുട്ടി, നസീറ ഹബീബ്, കെ.ടി.കെ. റഷീദ്, ബപ്പന്‍ കുട്ടി നടുവണ്ണൂര്‍, ചേലേരി മമ്മുക്കുട്ടി, അല്‍ത്താഫ് ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു.

## Article Content

**ബാലുശ്ശേരി: **മുസ്ലിം ലീഗ് ബാലുശേരിയില്‍ എഇഒ ഓഫീസ് ഉപരോധിക്കും. മലബാറില്‍ എസ്എസ്എല്‍സിയില്‍ ഫുള്‍ എ പ്ലസ് ലഭിച്ചിട്ടും പ്ലസ് വണ്‍ സീറ്റ് ലഭിക്കാതെ നൂറു കണക്കിന് വിദ്യാര്‍ഥികള്‍ പുറത്തു നില്‍ക്കുന്ന സാഹചര്യത്തിന് അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നടത്തുന്ന രണ്ടാംഘട്ട സമരത്തിന്റെ ഭാഗമായാണ് എഇഒ ഓഫീസ് ഉപരോധിക്കുന്നത്. ജൂലായ് 10 തിങ്കളാഴച എഇഒ ഓഫീസിനു മുമ്പില്‍ ഉപരോധ സമരം നടത്തുവാന്‍ മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി പരിപാടികള്‍ ആവിഷ്‌കരിച്ചു. മുസ്ലിം ലീഗ് സെക്രട്ടറിയേറ്റ് മെമ്പര്‍ അഹമ്മദ് കുട്ടി ഉണ്ണി കുളം യോഗം ഉദ്ഘാടനം ചെയ്തു. സമരത്തില്‍ 500 പ്രവര്‍ത്തകരെ അണിനിരത്തുവാനാണ് തീരുമാനം. പ്രസിഡന്റ് സാജിദ് കോറോത്ത് അധ്യക്ഷനായി. കെ. അഹമ്മദ് കോയ, സി.പി. ബഷീര്‍, എം.കെ. അബ്ദുസ്സമദ്, പി.കെ. സലാം, ഒ.എസ്. അസീസ്, പി.കെ. മജീദ്, ടി. ഇബ്രാഹിം കുട്ടി, സിറാജ് ചിറ്റേടത്, പി.എച്. ഷമീര്‍, എം. പോക്കര്‍കുട്ടി, നസീറ ഹബീബ്, കെ.ടി.കെ. റഷീദ്, ബപ്പന്‍ കുട്ടി നടുവണ്ണൂര്‍, ചേലേരി മമ്മുക്കുട്ടി, അല്‍ത്താഫ് ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/128439/against-neglect-of-malabar-muslim-league-lays-siege-to-aeo-office-in-balushery)