---
title: "#Welcoming | മധുരം നല്‍കിയും കലാപരിപാടികള്‍ സംഘടിപ്പിച്ചും വരവേല്‍പ്പ് "
english_title: "Welcoming by giving sweets and organizing artistic programsat nn kakkad higher secondary school"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/128445/welcoming-by-giving-sweets-and-organizing-artistic-programsat-nn-kakkad-higher-secondary-school"
published_at: "2023-07-08T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a8f6d248eb0_kakkad_LG.JPG"
keywords: []
---

# #Welcoming | മധുരം നല്‍കിയും കലാപരിപാടികള്‍ സംഘടിപ്പിച്ചും വരവേല്‍പ്പ് 

> **Lead Summary:** **അവിടെനെല്ലൂര്‍: **പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ പ്രവേശനോത്സവത്തില്‍ ഊഷ്മളമായ വരവേല്‍പ്പൊരുക്കി എന്‍എന്‍ കക്കാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍. മധുരം നല്‍കിയും സ്‌നേഹഭാഷണങ്ങളിലൂടെയും കലാപരിപാടികള്‍ സംഘടിപ്പിച്ചുമാണ് വരവേല്‍പ്പൊരുക്കിയത്.

## Article Content

**അവിടെനെല്ലൂര്‍: **പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ പ്രവേശനോത്സവത്തില്‍ ഊഷ്മളമായ വരവേല്‍പ്പൊരുക്കി എന്‍എന്‍ കക്കാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍. മധുരം നല്‍കിയും സ്‌നേഹഭാഷണങ്ങളിലൂടെയും കലാപരിപാടികള്‍ സംഘടിപ്പിച്ചുമാണ് വരവേല്‍പ്പൊരുക്കിയത്.

കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സുരേഷ് വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ. സജിത്ത്, പിടിഎ പ്രസിഡന്റ് ഷാജി തച്ചയിലും കമ്മിറ്റി അംഗം മജീദ്, പ്രിന്‍സിപ്പാള്‍ടി കെ ഗോപി,സിജുരാജ്, റിജുകുമാര്‍,ലതീഷ്, ശൈലജ, ഗംഗ, ഷീന, സി.വി. സജിത്ത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/128445/welcoming-by-giving-sweets-and-organizing-artistic-programsat-nn-kakkad-higher-secondary-school)