---
title: "#reading week | വായനാ പക്ഷാചരണത്തിന് സമാപനം "
english_title: "End of reading week celebration with verious programs"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/128465/end-of-reading-week-celebration-with-verious-programs"
published_at: "2023-07-08T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a8f8a0cc636_readinf_seeek_Lg.JPG"
keywords: []
---

# #reading week | വായനാ പക്ഷാചരണത്തിന് സമാപനം 

> **Lead Summary:** **നടുവണ്ണൂര്‍:** രാമുണ്ണി മാസ്റ്റര്‍ ഗ്രന്ഥാലയം & വായനശാല നടുവണ്ണൂര്‍ വായനാ പക്ഷാചരണത്തിന് സമാപനമായി. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്‌സി. അംഗം ജി.കെ. വല്‍സല നിര്‍വ്വഹിച്ചു.

## Article Content

**നടുവണ്ണൂര്‍:** രാമുണ്ണി മാസ്റ്റര്‍ ഗ്രന്ഥാലയം & വായനശാല നടുവണ്ണൂര്‍ വായനാ പക്ഷാചരണത്തിന് സമാപനമായി. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്‌സി. അംഗം ജി.കെ. വല്‍സല നിര്‍വ്വഹിച്ചു.

ചടങ്ങിന് എന്‍. ആലി അധ്യക്ഷത വഹിച്ചു. പി.എന്‍ പണിക്കരുടെയും ഐ.വി. ദാസിന്റെയും ഫോട്ടോഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. ദാമോദരന്‍ മാസ്റ്റര്‍ അനാച്ഛാദനം ചെയ്തു. വായനാക്കുറിപ്പ് മല്‍സര വിജയികള്‍ക്ക് വാര്‍ഡ് മെമ്പര്‍ സജീവന്‍ മക്കാട്ട് ഉപഹാരങ്ങള്‍ നല്‍കി. ഗ്രന്ഥാലോകം വരിസംഖ്യ ടി.സി . സുരേന്ദ്രന്‍ ഏറ്റുവാങ്ങി.

പഞ്ചായത്തിലെ നാല് വായനശാലകള്‍ക്ക് ഒരു വര്‍ഷത്തേക്കുള്ള മാധ്യമം വാരിക വിതരണം മാധ്യമത്തിന്റെ പ്രതിനിധിളായ എന്‍.കെ. സലിം, പി.കെ. സുനില്‍ കുമാര്‍ എന്നിവരുടെ സാന്നദ്ധ്യത്തില്‍ കവിയൂസഫ് നടുവണ്ണൂരില്‍ നിന്ന് വായനശാല പ്രതിനിധികള്‍ ഏറ്റുവാങ്ങി.

എന്‍. രവീന്ദ്രന്‍, സി.പി. സജീവന്‍, പ്രേമലത രാജന്‍ എന്നിവര്‍ സംസാരിച്ചു. എം.എന്‍. ദാമോദരന്‍ സ്വാഗതവും പി.വി. ശാന്ത നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/128465/end-of-reading-week-celebration-with-verious-programs)