---
title: "# Accident | തിരുവമ്പാടി പോലീസ് സ്റ്റേഷന്‍ ജീപ്പ് മറിഞ്ഞു "
english_title: "Thiruvambadi police station jeep overturned"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/128519/thiruvambadi-police-station-jeep-overturned"
published_at: "2023-07-08T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a9158ef3832_Accident_LGGGGG.jpg"
keywords: []
---

# # Accident | തിരുവമ്പാടി പോലീസ് സ്റ്റേഷന്‍ ജീപ്പ് മറിഞ്ഞു 

> **Lead Summary:** **തിരുവമ്പാടി: **തിരുവമ്പാടി പോലീസ് സ്റ്റേഷന്‍ ഗൂര്‍ഗ്ഗജീപ്പ് മറിഞ്ഞു. ബാലുശ്ശേരിക്കടുത്ത് പറമ്പിന്‍മുകളിലാണ് അപകടം സംഭവിച്ചത്.

## Article Content

**തിരുവമ്പാടി: **തിരുവമ്പാടി പോലീസ് സ്റ്റേഷന്‍ ഗൂര്‍ഗ്ഗജീപ്പ് മറിഞ്ഞു. ബാലുശ്ശേരിക്കടുത്ത് പറമ്പിന്‍മുകളിലാണ് അപകടം സംഭവിച്ചത്.

സര്‍വീസ് റോഡില്‍ നിന്നും മെയിന്‍ റോഡിലേക്ക് അശ്രദ്ധമായി കയറിയ ബൈക്കിനെ തട്ടാക്കിരിക്കാന്‍ വെട്ടിച്ച് മാറ്റിയ ജീപ്പ് നിയന്ത്രണം വിട്ട് റോഡില്‍ നിന്നും തെന്നിമാറി താഴ്ചയിലേക്ക് മറിയുകയായിരുന്നു. എസ്ഐ കെ. രമ്യ അടക്കം മൂന്നുപേരായിരുന്നു ജീപ്പിലുണ്ടായിരുന്നത്.

നിസാര പരിക്കുകളോടെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടകരയിലേക്ക് പോകുന്നതിനിടയിലാണ് അപകടം.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/128519/thiruvambadi-police-station-jeep-overturned)