---
title: "# Diseases | സാങ്ക്രമിക രോഗങ്ങളെ പിടിച്ചു കെട്ടാം; കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഡ്രൈ ഡേ ആചരിക്കുന്നു"
english_title: "Can catch infectious diseases; Kotanchery Gram Panchayat observes Dry Day"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/128621/can-catch-infectious-diseases-kotanchery-gram-panchayat-observes-dry-day"
published_at: "2023-07-08T17:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a952cc0b4eb_dry_day_Lg.JPG"
keywords: []
---

# # Diseases | സാങ്ക്രമിക രോഗങ്ങളെ പിടിച്ചു കെട്ടാം; കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഡ്രൈ ഡേ ആചരിക്കുന്നു

> **Lead Summary:** ** കോടഞ്ചേരി:** ഡെങ്കിപ്പനി അടക്കമുള്ള വിവിധ സാങ്ക്രമിക രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഡ്രൈ ഡേ ആചരിക്കുന്നു. 21 വാര്‍ഡുകളിലും ശനി, ഞായര്‍ ദിവസങ്ങളില്‍ ആര്‍ആര്‍ടി പ്രവര്‍ത്തകരുടെയും കുടുംബശ്രീ അയല്‍ക്കൂട്ടം ആരോഗ്യവാളിഡിയര്‍ മാരുടെയും നേതൃത്വത്തിലാണ് സമ്പൂര്‍ണ്ണ പരിസര ശുചിത്വ ബോധവല്‍ക്കരണ ക്യാമ്പയിന്‍ നടത്തുന്നത്.

## Article Content

** കോടഞ്ചേരി:** ഡെങ്കിപ്പനി അടക്കമുള്ള വിവിധ സാങ്ക്രമിക രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഡ്രൈ ഡേ ആചരിക്കുന്നു. 21 വാര്‍ഡുകളിലും ശനി, ഞായര്‍ ദിവസങ്ങളില്‍ ആര്‍ആര്‍ടി പ്രവര്‍ത്തകരുടെയും കുടുംബശ്രീ അയല്‍ക്കൂട്ടം ആരോഗ്യവാളിഡിയര്‍ മാരുടെയും നേതൃത്വത്തിലാണ് സമ്പൂര്‍ണ്ണ പരിസര ശുചിത്വ ബോധവല്‍ക്കരണ ക്യാമ്പയിന്‍ നടത്തുന്നത്.

വാര്‍ഡ് തല ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ജനപ്രതിനിധികളാണ് നേതൃത്വം നല്‍കുന്നത്. റബ്ബര്‍ തോട്ടങ്ങളിലെ ചിരട്ടകള്‍, കൊക്കോ തോട്ടങ്ങളിലെ തൊണ്ടുകള്‍, അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യങ്ങള്‍, പ്ലാസ്റ്റിക് കുപ്പികള്‍ എന്നിവയുടെ സാധ്യതകളെ ഇല്ലായ്മ ചെയ്യുവാനും പരിസ ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായുള്ള പൊതുജന അവബോധം സൃഷ്ടിക്കുന്നതിനായി നടത്തുന്ന ആരോഗ്യ സന്ദേശം യാത്ര കണ്ണോത്ത് അങ്ങാടിയില്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോസ് പെരുമ്പള്ളിയുടെ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം നിര്‍വഹിച്ചു.

കുടുംബാരോഗ്യ കേന്ദ്രം ജെഎച്ച്‌ഐമാരായ സിജോയ്, രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കി. ജെപിഎച്ച്എന്‍ ലിജി, എംഎല്‍എസ്പി അനു, സിഡിഎസ് അംഗം സ്വപ്ന ജോസ്റ്റിന്‍, എഡിഎസ് അംഗങ്ങള്‍, ആര്‍ആര്‍ടി പ്രവര്‍ത്തകര്‍ എന്നിവര്‍ ഉറവിട നശീകരണത്തിനും ഗൃഹ സന്ദര്‍ശനത്തിനും ആരോഗ്യ ബോധവല്‍ക്കരണത്തിനും വിവിധ സ്‌ക്വാര്‍ഡുകള്‍ ആയി തിരിഞ്ഞ് നേതൃത്വം നല്‍കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/128621/can-catch-infectious-diseases-kotanchery-gram-panchayat-observes-dry-day)