---
title: "# Chemanchery | ശിവദാസ് ചേമഞ്ചേരിക്ക് അരങ്ങ് വന്ദനമായി ശിവദം "
english_title: "Sivadam is a tribute to Sivadas Chemanchery"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/128802/sivadam-is-a-tribute-to-sivadas-chemanchery"
published_at: "2023-07-09T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aa5873e18b0_chemancheri_LG.JPG"
keywords: []
---

# # Chemanchery | ശിവദാസ് ചേമഞ്ചേരിക്ക് അരങ്ങ് വന്ദനമായി ശിവദം 

> **Lead Summary:** **ചേമഞ്ചേരി:** താളവാദ്യസംഗീത രംഗത്ത് ആറു പതിറ്റാണ്ട് കാലത്തെ നിറഞ്ഞ സാന്നിദ്ധ്യമായ കലാകാരന്‍ ശിവദാസ് ചേമഞ്ചേരിയ്ക്കുള്ള ആദരപരിപാടിയായ ശിവദം, പൂക്കാട് കലാലയം സര്‍ഗ്ഗവനി ഓഡിറ്റോറിയത്തില്‍ നിറഞ്ഞ സദസ്സില്‍ സംഘടിപ്പിച്ചു.

## Article Content

**ചേമഞ്ചേരി:** താളവാദ്യസംഗീത രംഗത്ത് ആറു പതിറ്റാണ്ട് കാലത്തെ നിറഞ്ഞ സാന്നിദ്ധ്യമായ കലാകാരന്‍ ശിവദാസ് ചേമഞ്ചേരിയ്ക്കുള്ള ആദരപരിപാടിയായ ശിവദം, പൂക്കാട് കലാലയം സര്‍ഗ്ഗവനി ഓഡിറ്റോറിയത്തില്‍ നിറഞ്ഞ സദസ്സില്‍ സംഘടിപ്പിച്ചു.

കാഞ്ഞിലശ്ശേരി പത്മനാഭന്റെ നേതൃത്വത്തിലുള്ള ചെണ്ടമേളം, അശോകന്‍ തലക്കുളത്തൂരിന്റെ നാദസ്വര കച്ചേരി, സുനില്‍ തിരുവങ്ങൂരിന്റെ സംഗീത സംവിധാനത്തില്‍ സ്വാഗത ഗാനം അവതരിപ്പിച്ചു. ശിവദാസ് ചേമഞ്ചേരിയുടെ ശിഷ്യരായ മുപ്പത് തബലിസ്റ്റുകള്‍ ചേര്‍ന്നവതരിപ്പിച്ച നാദാര്‍ച്ചന, അര്‍ജൂന്‍ കാളി പ്രസാദ്, സര്‍ഫറരാസ്ഖാന്‍ ബാഗ്ലൂര്‍, തബലസോളോ, ഗുരുവന്ദനം, ശിവദാസ് ചേമഞ്ചേരിക്കൊപ്പം സംഗീത പരിപാടികളില്‍ പങ്കെടുത്ത കലാകാരന്മാര്‍ ചേര്‍ന്നവതരിപ്പിച്ച സ്മൃതി മധുരം ഗാനമേള എന്നിവ അരങ്ങേറി. പ്രശസ്ത മൃദംഗ വിദ്വാന്‍ എന്‍. ഹരി പരിപാടി ഉദ്ഘാടനം ചെയ്തു.

സംഗീതജ്ഞന്‍ ഹരിപ്പാട് കെ.പി.എന്‍. പിള്ള, ഡോ. ബ്രിജേഷ്, കെ.പി. സത്യന്‍, പ്രഭാകരന്‍ ആറാഞ്ചേരി, പ്രഭാകരന്‍ കൊയിലാണ്ടി എന്നിവര്‍ സംസാരിച്ചു. യു.കെ. രാഘവന്‍ ആദരഭാഷണം നടത്തി. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ ഉപഹാര സമര്‍പ്പണം നടത്തി. ശിവദാസ് ചേമഞ്ചേരി ആത്മസ്പന്ദനം നടത്തി. ശിവദാസ് ചേമഞ്ചേരിയുടെ ശിഷ്യരുടെ കൂട്ടായ്മയാണ് ശിവദം ഗുരുവന്ദന പരിപാടികള്‍ ഒരുക്കിയത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/128802/sivadam-is-a-tribute-to-sivadas-chemanchery)