---
title: "#NCP | കര്‍ഷകര്‍ നോക്ക് കുത്തി; കാര്‍ഷിക സബ്‌സിഡി ഇനത്തില്‍ കോടിക്കണക്കിന് രൂപ അനര്‍ഹര്‍ കൈപ്പറ്റുന്നെന്ന് എന്‍സിപി "
english_title: "#NCP claims that crores of #rupees are undeservedly received in the form of #agricultural #subsidies"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/129123/ncp-claims-that-crores-of-rupees-are-undeservedly-received-in-the-form-of-agricultural-subsidies"
published_at: "2023-07-10T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64abd5c73993a_NCP_QDY_LG.JPG"
keywords: []
---

# #NCP | കര്‍ഷകര്‍ നോക്ക് കുത്തി; കാര്‍ഷിക സബ്‌സിഡി ഇനത്തില്‍ കോടിക്കണക്കിന് രൂപ അനര്‍ഹര്‍ കൈപ്പറ്റുന്നെന്ന് എന്‍സിപി 

> **Lead Summary:** **കൊയിലാണ്ടി: **കാര്‍ഷിക മേഖലയില്‍ സബ്‌സിഡി ഇനത്തില്‍ കോടിക്കണക്കിന് രൂപ അനര്‍ഹര്‍ കൈപ്പറ്റുമ്പോള്‍ യഥാര്‍ത്ഥ കര്‍ഷകര്‍ നോക്കുകുത്തികളാവുന്ന അവസ്ഥക്ക് മാറ്റം വരുത്തി പ്രസ്തുത സബ്‌സിഡി തുക നാളികേര സംഭരണത്തിനായി ഉപയോഗിക്കണം ആവശ്യവുമായി എന്‍സിപി കൊയിലാണ്ടി മണ്ഡലം.

## Article Content

**കൊയിലാണ്ടി: **കാര്‍ഷിക മേഖലയില്‍ സബ്‌സിഡി ഇനത്തില്‍ കോടിക്കണക്കിന് രൂപ അനര്‍ഹര്‍ കൈപ്പറ്റുമ്പോള്‍ യഥാര്‍ത്ഥ കര്‍ഷകര്‍ നോക്കുകുത്തികളാവുന്ന അവസ്ഥക്ക് മാറ്റം വരുത്തി പ്രസ്തുത സബ്‌സിഡി തുക നാളികേര സംഭരണത്തിനായി ഉപയോഗിക്കണം ആവശ്യവുമായി എന്‍സിപി കൊയിലാണ്ടി മണ്ഡലം.

എന്‍സിപി കൊയിലാണ്ടി മണ്ഡലം സമ്മേളനം എന്‍സിപി സംസ്ഥാന സെക്രട്ടറി സി. സത്യചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നാളികേരത്തിന്റെ വില തകര്‍ച്ച മൂലം ദുരിതം അനുഭവിക്കുന്ന കര്‍ഷകരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡന്റ് കെ.കെ. നാരായണന്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. കെ.ടി.എം. കോയ, സി. രമേശന്‍, ഇ.എസ്. രാജന്‍, കെ.കെ. ശ്രീഷു, ചേനോത്ത് ഭാസ്‌ക്കരന്‍, പി.വി. സജിത്ത്, എം.എ. ഗംഗാധരന്‍, പത്താലത്ത് ബാലന്‍, ആലിക്കുട്ടി, ടി.എം. ശശിധരന്‍ എന്നിവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/129123/ncp-claims-that-crores-of-rupees-are-undeservedly-received-in-the-form-of-agricultural-subsidies)