---
title: "#Muslim Youth League | യൂത്ത് ലീഗ് കാമ്പയിന് തുടക്കമായി; മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തക സംഗമവും സംഘടന ശാക്തീകരണ ക്യാമ്പയിനും "
english_title: "#Muslim Youth #League #workers meeting and organization empowerment camp"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/129136/muslim-youth-league-workers-meeting-and-organization-empowerment-camp"
published_at: "2023-07-10T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64abdec297b35_muslim_league_Lg.JPG"
keywords: []
---

# #Muslim Youth League | യൂത്ത് ലീഗ് കാമ്പയിന് തുടക്കമായി; മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തക സംഗമവും സംഘടന ശാക്തീകരണ ക്യാമ്പയിനും 

> **Lead Summary:** **നന്തി ബസാര്‍: **മൂടാടി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തക സംഗമവും സംഘടന ശാക്തീകരണ ക്യാമ്പയിന്‍ പ്രഖ്യാപനവും നടന്നു. പുളിമുക്ക് മുസ്ലിം ലീഗ് ഓഫീസില്‍ വെച്ച് ചേര്‍ന്ന പരിപാടി പ്രവര്‍ത്തക സംഗമം ജാഫര്‍ നിലയെടുത്ത് ഉദ്ഘാടനം ചെയ്തു.

## Article Content

**നന്തി ബസാര്‍: **മൂടാടി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തക സംഗമവും സംഘടന ശാക്തീകരണ ക്യാമ്പയിന്‍ പ്രഖ്യാപനവും നടന്നു. പുളിമുക്ക് മുസ്ലിം ലീഗ് ഓഫീസില്‍ വെച്ച് ചേര്‍ന്ന പരിപാടി പ്രവര്‍ത്തക സംഗമം ജാഫര്‍ നിലയെടുത്ത് ഉദ്ഘാടനം ചെയ്തു.

കാമ്പയിന്‍ പ്രഖ്യാപനം പഞ്ചായത്ത് ലീഗ് പ്രസിഡന്റ് സി.കെ. അബൂബക്കര്‍ നിര്‍വ്വഹിച്ചു. പി.കെ. മുഹമ്മദലി ചടങ്ങിന് അധ്യക്ഷത വഹിച്ചു. കെ.കെ. റിയാസ് സംഘടന കാര്യങ്ങള്‍ വിശദീകരിച്ചു. വര്‍ദ് അബ്ദുറഹ്‌മാന്‍, കാട്ടില്‍ അബൂബക്കര്‍, പി.കെ. ഫിറോസ്, ടി. നൗഷാദ്, യു.വി. നൗഫല്‍, ടി.കെ. ഹാരിസ്, സിഫാദ് ഇല്ലത്ത്, റനിന്‍ അഷ്‌റഫ്, സുഫൈര്‍, പി.കെ. ഫായിസ്, ഷമീം മുക്കാട്ട്, വി.ടി.കെ. സജീര്‍ എന്നിവര്‍ സംസാരിച്ചു.

ഫൈസല്‍ മുചുകുന്ന് സ്വാഗതവും ഹാഷിര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/129136/muslim-youth-league-workers-meeting-and-organization-empowerment-camp)