---
title: "#koyilandy | കെ.എ. കേരളീയന്റെ 29ാം അനുസ്മരണം സംഘടിപ്പിച്ചു "
english_title: "K.A. keraliyan 29th commemoration Organized at koyilandy"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/129146/ka-keraliyan-29th-commemoration-organized-at-koyilandy"
published_at: "2023-07-10T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64abe63b49f3e_keraliyan_LG.JPG"
keywords: []
---

# #koyilandy | കെ.എ. കേരളീയന്റെ 29ാം അനുസ്മരണം സംഘടിപ്പിച്ചു 

> **Lead Summary:** **കൊയിലാണ്ടി:** സ്വാതന്ത്ര്യ സമര സേനാനിയും കര്‍ഷക പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവുമായിരുന്ന കെ.എ. കേരളീയന്റെ 29ാം അനുസ്മരണം സംഘടിപ്പിച്ചു. കൊയിലാണ്ടി ടൗണ്‍ ഹാളില്‍ നടന്ന പരിപാടി മുന്‍ മന്ത്രി വി.എസ്.സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യ്തു.

## Article Content

**കൊയിലാണ്ടി:** സ്വാതന്ത്ര്യ സമര സേനാനിയും കര്‍ഷക പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവുമായിരുന്ന കെ.എ. കേരളീയന്റെ 29ാം അനുസ്മരണം സംഘടിപ്പിച്ചു. കൊയിലാണ്ടി ടൗണ്‍ ഹാളില്‍ നടന്ന പരിപാടി മുന്‍ മന്ത്രി വി.എസ്.സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യ്തു.

കോര്‍പറേറ്റുകള്‍ സര്‍ക്കാറുകളായി മാറുന്ന അവസ്ഥയാണ് ഇന്ത്യയിലെന്നും, ഫാസിസവും കോര്‍പറേറ്റുകളും ഒന്നു ചേര്‍ന്നതാണ് ഭരണം. പഴയ ജന്മിത്വ വ്യവസ്ഥ രൂപം മാറി കോര്‍പറേറ്റ് ജന്മിത്വമായി. ഇന്ത്യയിലെ കാര്‍ഷിക മേഖല ഉള്‍പ്പടെ ഇവരുടെ ആധിപത്യത്തിലാണ്.

കര്‍ഷകര്‍ ഏറെ ചൂഷണത്തിനു വിധേയമാകുന്നു. അത്യാധുനിക യന്ത്രങ്ങളും ആധുനിക മാര്‍ക്കറ്റുകളും ചൂഷണത്തിന് ഉപയോഗപ്പെടുത്തുന്നു. തൊഴിലാളികളിലും കര്‍ഷകരേയും സാമൂഹിക രാഷ്ട്രിയ മാറ്റത്തിന് ഫലപ്രദമായി ഉപയോഗിച്ച നേതാവായിരുന്നു കെ.എ. കേരളീയനെന്ന് വി.എസ്.സുനില്‍ കുമാര്‍ അഭിപ്രായപ്പെട്ടു.

ടി.കെ.വിജയരാഘവന്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. കാര്‍ഷിക മേഖലയിലെ പുത്തന്‍ പ്രതിസന്ധികള്‍ എന്ന വിഷയത്തില്‍ പ്രഫസര്‍ ടി.പി. കുഞ്ഞിക്കണ്ണന്‍ പ്രഭാഷണം നടത്തി. ചടങ്ങില്‍ എന്‍.സി. മമ്മൂട്ടി സ്മാരക എന്‍ഡോവുമെന്റ് പയ്യോളി തിക്കോടിയന്‍ സ്മാരക ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ലൈബ്രറിക്ക് ടി.വി. ബാലന്‍ സമര്‍പ്പിച്ചു.

മുന്‍ എംഎല്‍എ പി. വിശ്വന്‍, നാളികേര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ടി.കെ. രാജന്‍, എ. പ്രദീപ് എന്നിവര്‍ സംസാരിച്ചു. ഇ.കെ. അജിത് സ്വാഗതവും എന്‍.ശ്രീധരന്‍ നന്ദിയും പറഞ്ഞു. ഉയിര്‍ത്തുടി കൊയിലാണ്ടി നാടന്‍ പാട്ട് അവതരിപ്പിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/129146/ka-keraliyan-29th-commemoration-organized-at-koyilandy)