---
title: "#Muslim League | വിദ്യാര്‍ത്ഥികളോടുള്ള അവഗണന അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകും മുന്നറിയിപ്പുമായി വി.പി. ഇബ്രാഹിം കുട്ടി "
english_title: "VP Ibrahim Kutty warned that neglect of students is not stopped, they will go ahead with a strong strike "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/129157/vp-ibrahim-kutty-warned-that-neglect-of-students-is-not-stopped-they-will-go-ahead-with-a-strong-strike"
published_at: "2023-07-10T17:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64abecb846b9c_muslim_league_kdyyy_LG.JPG"
keywords: []
---

# #Muslim League | വിദ്യാര്‍ത്ഥികളോടുള്ള അവഗണന അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകും മുന്നറിയിപ്പുമായി വി.പി. ഇബ്രാഹിം കുട്ടി 

> **Lead Summary:** **കൊയിലാണ്ടി:** കൊയിലാണ്ടി മേഖല മുസ്ലിം ലീഗ് എഇഒ ഓഫീസിലേക്ക്‌ മാര്‍ച്ച് സംഘടിപ്പിച്ചു. മലബാറിനോടുള്ള വിദ്യാഭ്യാസ വിവേചനം അവസാനിപ്പിക്കുക, പ്ലസ് ടു സീറ്റിന്റെ അപര്യാപ്തത പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.

## Article Content

**കൊയിലാണ്ടി:** കൊയിലാണ്ടി മേഖല മുസ്ലിം ലീഗ് എഇഒ ഓഫീസിലേക്ക്‌ മാര്‍ച്ച് സംഘടിപ്പിച്ചു. മലബാറിനോടുള്ള വിദ്യാഭ്യാസ വിവേചനം അവസാനിപ്പിക്കുക, പ്ലസ് ടു സീറ്റിന്റെ അപര്യാപ്തത പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.

മാര്‍ച്ച് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റും സംസഥാന പ്രവര്‍ത്തക സമിതി അംഗവുമായ വി.പി. ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളോടുള്ള അവഗണന അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ സമരവുമായി മുസ്ലിം ലീഗ് മുന്നോട്ട് പോകുമെന്ന് വി.പി മുന്നറിയിപ്പ് നല്‍കി.

റഷീദ് വെങ്ങളം മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം വൈസ് പ്രസിഡന്റ് അലി കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. ടി അഷ്റഫ്, എം.പി. മൊയ്ദീന്‍ കോയ, യൂത്ത് ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി ഫാസില്‍ നടേരി, സമദ് നടേരി, ജില്ലാ എംഎസ്എഫ് സെക്രട്ടറി ആസിഫ് കലാം, അസീസ്, ആലികോയ കണ്ണന്‍ കടവ്, ഹംസ ചെങ്ങോട്ട് കാവ്, മണ്ഡലം വനിതലീഗ് പ്രസിഡന്റ് റസീന ഷാഫി, സെക്രട്ടറി റഹ്‌മത്ത്, എസ്ടിയു നേതാവ് റാഫി കവലാട് എന്നിവര്‍ സംസാരിച്ചു.

കെ.എം. നജീബ് സ്വാഗതവും കെ.ടി. സുമ നന്ദിയും പറഞ്ഞു. മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡന്റ് ബാസിത് മിന്നത്, ലത്തീഫ് കവലാട്, നൗഫല്‍ കൊല്ലം, ഹാഷിം വലിയമങ്ങാട്, ആദില്‍ കൊയിലാണ്ടി എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/129157/vp-ibrahim-kutty-warned-that-neglect-of-students-is-not-stopped-they-will-go-ahead-with-a-strong-strike)