---
title: "#plusoneseat | പരീക്ഷയിലെ ഉന്നതവിജയം അവഗണിക്കപ്പെടാനോ; പ്ലസ് വണ്‍ സീറ്റ് ലഭ്യതകുറവിനെതിരെ പ്രതിഷേധം രൂക്ഷം"
english_title: " Muslim League Opposes Education Neglect Towards Malabar for ignored for high success in exams"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/129316/muslim-league-opposes-education-neglect-towards-malabar-for-ignored-for-high-success-in-exams"
published_at: "2023-07-11T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ad00eba0e83_uparodha_samaram.jpg"
keywords: []
---

# #plusoneseat | പരീക്ഷയിലെ ഉന്നതവിജയം അവഗണിക്കപ്പെടാനോ; പ്ലസ് വണ്‍ സീറ്റ് ലഭ്യതകുറവിനെതിരെ പ്രതിഷേധം രൂക്ഷം

> **Lead Summary:** ബാലുശ്ശേരി: പ്ലസ് വണ്‍ സീറ്റ് ലഭ്യതകുറവിനെതിരെ പ്രതിഷേധം രൂക്ഷം.

## Article Content

ബാലുശ്ശേരി: പ്ലസ് വണ്‍ സീറ്റ് ലഭ്യതകുറവിനെതിരെ പ്രതിഷേധം രൂക്ഷം.

എല്ലാ വിഷയങ്ങള്‍ക്കും ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളില്‍ പലര്‍ക്കും തുടര്‍ന്ന് പ്ലസ് വണ്‍ സീറ്റ് ലഭിക്കാത്തത് വലിയൊരു പ്രതിഷേധത്തിലേക്ക് വഴിയൊരുക്കുന്നു.

ഉയർന്ന മാർക്കോടെ എസ്എസ്എൽസി പരീക്ഷ വിജയിച്ച്  പ്ലസ്ടുവിന് ഇഷ്ട വിഷയവും ഇഷ്ടവിദ്യാലയവും സ്വപ്നം കണ്ട പലർക്കും സീറ്റ് ലഭിച്ചത് വിദൂരങ്ങളിൽ.

എസ് എസ് എൽസി ക്ക് വിജയ ശതമാനം വർദ്ധിക്കുകയും അതിന് ആനുപാതികമായി പ്ലസ്ടു സീറ്റുകൾ വർദ്ധിപ്പിക്കാത്തതുമാണ് ഇതിന് കാരണം. 

പുസ്ടുവിന് സീറ്റ് വർദ്ധിപ്പിക്കണമെന്നും മലബാറിനോട് അവഗണന കാണിക്കുന്നുവെന്നും പരാതി വ്യാപകമാണ്.

മലബാറിനോടുള്ള വിദ്യാഭാസ അവഗണനക്കെതിരെ ആഞ്ഞടിച്ച് മുസ്ലിം ലീഗ് . എസ്എസ്എല്‍സിയില്‍ ഫുള്‍ എ പ്ലസ് ലഭിച്ചിട്ടും പ്ലസ്‌വണ്‍ സീറ്റ് ലഭ്യമാവാത്ത മലബാറിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിനു അവസരം നഷ്ടമാവുന്ന സാഹചര്യത്തിലാണ് പ്രതിഷേധം.

സര്‍ക്കാര്‍ നിലപാടിനെതിരെ മലബാറിലെ മുഴുവന്‍ എഇഒ ഓഫീസുകളും മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു.

ബാലുശേരിയില്‍ നടന്ന ഉപരോധസമരം ജില്ലാ ലീഗ് ജനറല്‍ സെക്രട്ടറി ടി.ടി. ഇസ്മായീല്‍ ഉദ്ഘാടനം ചെയ്തു.

സാജിദ് കോറോത്ത് അധ്യക്ഷത വഹിച്ചു. കെ. അമ്മദ് കോയ, വി.കെ.സി. ഉമര്‍ മൗലവി, സി.പി. ബഷീര്‍, എം.കെ. അബ്ദുസ്സമദ്, ടി. ഇബ്രാഹിം കുട്ടി, പി.കെ. സലാം, അയനിപ്പുറത് അബ്ദുറഹിമാന്‍, പി.കെ. മജീദ്, ഓ.എസ്. അസീസ്, അബ്ദുറഹിമാന്‍ കുട്ടി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

എം.പി. ഹസ്സന്‍ കോയ, കെ. മജീദ് പാലോളി, അഷ്റഫ് പുതിയപ്പുറം, എം.കെ. ജലീല്‍, എം. പോക്കര്‍കുട്ടി, കെ.കെ. ഷമീര്‍, പി.സി. ബഷീര്‍, പി.സി. അസൈനാര്‍, നാസര്‍ പനങ്ങാട്, ഇസ്മായീല്‍, സി.കെ. ഹകീം, കരീം, വി.എം. സുരേഷ്ബാബു, അജ്മല്‍ കൂനഞ്ചേരി, അല്‍ത്താഫ് ഹുസൈന്‍, ശാദില്‍ ഇടത്തില്‍, പി.സി. അബൂബക്കര്‍ എന്നിവര്‍ സമരത്തിന്  നേതൃത്വം നല്‍കി.****

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/129316/muslim-league-opposes-education-neglect-towards-malabar-for-ignored-for-high-success-in-exams)