---
title: "#medical assistance | സി.വി. ഷംലാക്ക് നന്തിയ്ക്കായി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു "
english_title: "C.V. Shamlak  medical assistance committee was formed at Nandhi"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/129320/cv-shamlak-medical-assistance-committee-was-formed-at-nandhi"
published_at: "2023-07-11T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64acfa408db36_medical_LG.JPG"
keywords: []
---

# #medical assistance | സി.വി. ഷംലാക്ക് നന്തിയ്ക്കായി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു 

> **Lead Summary:** **നന്തി ബസാര്‍:** മൂടാടി പഞ്ചായത്തിലെ കടലൂര്‍ പ്രദേശത്ത് താമസിക്കുന്ന ചെമ്പു വയലില്‍ മുസ്തഫ- റഷീദ ദമ്പതികളുടെ മകനാണ് ഷംലാക്ക്. ഇരുപത്തിയൊന്ന് വയസ്സ് മാത്രം പ്രായമുള്ള ഷംലാക്കിന് ബ്ലഡ് ക്യാന്‍സറാണ്. മജ്ജ മാറ്റി വെക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഏകദേശം 40 ലക്ഷം രൂപയാണ് ചികിത്സയ്ക്ക് ചെലവ് വരുന്നത്.

## Article Content

**നന്തി ബസാര്‍:** മൂടാടി പഞ്ചായത്തിലെ കടലൂര്‍ പ്രദേശത്ത് താമസിക്കുന്ന ചെമ്പു വയലില്‍ മുസ്തഫ- റഷീദ ദമ്പതികളുടെ മകനാണ് ഷംലാക്ക്. ഇരുപത്തിയൊന്ന് വയസ്സ് മാത്രം പ്രായമുള്ള ഷംലാക്കിന് ബ്ലഡ് ക്യാന്‍സറാണ്. മജ്ജ മാറ്റി വെക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഏകദേശം 40 ലക്ഷം രൂപയാണ് ചികിത്സയ്ക്ക് ചെലവ് വരുന്നത്.

പിക്കപ്പ് ഡ്രൈവറായി ജോലി ചെയ്യുന്ന മുസ്തഫക്കും കുടുംബത്തിനും ഈ ഭീമമായച്ചെലവ് താങ്ങാവുന്നതിലും അപ്പുറമാണ്. ഖുതുബി ബിരുദത്തിന് പഠിക്കുകയാണ് ഷംലാക്ക്. ഷംലാക്കിന്റെ ചികിത്സയ്ക്കായി കടലൂര്‍ ഗവ: ഹൈസ്‌കൂളില്‍ ജനകീയ യോഗം ചേര്‍ന്നു. യോഗം മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് അംഗം റഫീഖ് പുത്തലത്ത് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ. മോഹനന്‍, ബ്ലോക്ക് അംഗം സുഹറ കാദര്‍, തെഖ് യുദ്ദീന്‍ ഹൈത്തമി വിവിധ സംഘടന പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. കെ. അന്‍സീര്‍ സ്വാഗതവും സി.കെ. അബൂബക്കര്‍ നന്ദിയും പറഞ്ഞു.

എംപി കെ. മുരളീധരന്‍, എംഎല്‍എ കാനത്തില്‍ ജമീല, സി.കെ. ശ്രീകുമാര്‍, വി.പി. ദുല്‍കിഫില്‍ (ജില്ലാ പഞ്ചായത്ത് അംഗം), സുഹ്‌റ ഖാദര്‍ (ബ്ലോക്ക് അംഗം), തെഖ് യുദ്ധീന്‍ ഹൈത്തമി എന്നിവരെ രക്ഷാധികാരികളായും, എം.കെ. മോഹനന്‍ (ചെയര്‍മാന്‍), സാലിഹ് സഖാഫി (വര്‍ക്കിംഗ് ചെയര്‍മാന്‍), കരീം കരീനാസ്, പി.എന്‍.കെ. അബ്ദുള്ള, മെയോണ്‍ ഖാദര്‍ (വൈസ് ചെയര്‍മാന്‍മാര്‍), റഫീഖ് പുത്തലത്ത് (ജനറല്‍ കണ്‍വീനര്‍), വി.എ.കെ. സഹീര്‍(വര്‍ക്കിംഗ് കണ്‍വീനര്‍), കെ.വി. സുബൈര്‍, ടി.കെ. കബീര്‍ റസാക്ക്, കെ.ആര്‍.പി.കെ. രാജീവ് കുമാര്‍ (ജോണ്‍ കണ്‍വീനര്‍മാര്‍), എസ്.പി. രവീന്ദ്രന്‍ (ട്രഷര്‍) എന്നിങ്ങനെ കമ്മിറ്റി രൂപീകരിച്ചു.

ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍: ഷംലാക്ക് ചികിത്സാസഹായ കമ്മിറ്റി, അക്കൗണ്ട് നമ്പര്‍ - 040187101070644, IFSC-KLGB0040187,   കേരള ഗ്രാമീണ ബാങ്ക് നന്തി ബ്രാഞ്ച്. 

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/129320/cv-shamlak-medical-assistance-committee-was-formed-at-nandhi)