---
title: "#pocso | പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍ "
english_title: "Absconding accused arrested for sexually assaulting minor child at balussery"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/129340/absconding-accused-arrested-for-sexually-assaulting-minor-child-at-balussery"
published_at: "2023-07-11T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ad08de9fd58_posco.jpg"
keywords: []
---

# #pocso | പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍ 

> **Lead Summary:** **ബാലുശ്ശേരി**: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതിയെ പിടികൂടി. നരിക്കുനിയില്‍ ഫര്‍ണിച്ചര്‍ ഷോപ്പില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച ശേഷം പ്രതി ഒളിവില്‍ പോവുകയായിരുന്നു.

## Article Content

**ബാലുശ്ശേരി**: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതിയെ പിടികൂടി. നരിക്കുനിയില്‍ ഫര്‍ണിച്ചര്‍ ഷോപ്പില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച ശേഷം പ്രതി ഒളിവില്‍ പോവുകയായിരുന്നു.

നരിക്കുനി ചാലിയക്കര കുന്നുമ്മല്‍ സി.കെ. ജിനേഷ് എന്നയാളെയാണ് കാക്കൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മേയ് മാസം പതിമൂന്നാം തീയതിയാണ് സംഭവം.

ചെമ്പു കടവിലെ ബന്ധുവീട്ടിലാണ് പ്രതി ഒളിവില്‍ കഴിഞ്ഞത്. കാക്കൂര്‍ സിഐ എം. സനല്‍രാജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ചെമ്പ് കടവില്‍ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതിയുടെ അടുത്ത ബന്ധുക്കളുടെയും മറ്റും ഫോണ്‍കോളുകള്‍, സിസിടിവി ദൃശ്യങ്ങള്‍ എന്നിവ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഒളിവില്‍ കഴിഞ്ഞ പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.

കാക്കൂര്‍ സിഐ എം. സനല്‍രാജിന്റ്‌റെ നേതൃത്വത്തില്‍ എസ്‌ഐ എം. അബ്ദുള്‍ സലാം, എഎസ്‌ഐ മാരായ ബിജെഷ്, കെ.എം. സപ്‌നേഷ്, എസ്‌സിപിഒ മാരായ സുഭീഷ് ജിത്, രാംജിത്, അഭിലാഷ്, ഡ്രൈവര്‍ എസ്‌സിപിഒ ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/129340/absconding-accused-arrested-for-sexually-assaulting-minor-child-at-balussery)