---
title: "#koyilandy | ദേശീയപാത പ്രവര്‍ത്തി, കാലവര്‍ഷക്കെടുതിയിലെ പ്രയാസങ്ങള്‍; നഗരസഭയില്‍ അവലോകന യോഗം"
english_title: "#Highway operation, monsoon difficulties; #Review meeting in #koyilandy #Municipal Council"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/129346/highway-operation-monsoon-difficulties-review-meeting-in-koyilandy-municipal-council"
published_at: "2023-07-11T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ad2425223b8_avalookanam_LG.JPG"
keywords: []
---

# #koyilandy | ദേശീയപാത പ്രവര്‍ത്തി, കാലവര്‍ഷക്കെടുതിയിലെ പ്രയാസങ്ങള്‍; നഗരസഭയില്‍ അവലോകന യോഗം

> **Lead Summary:** **കൊയിലാണ്ടി: **എംഎല്‍എ കാനത്തില്‍ ജമീലയുടെ നേതൃത്വത്തില്‍ നഗരസഭയില്‍ അവലോകന യോഗം ചേര്‍ന്നു. ദേശീയപാത പ്രവര്‍ത്തിയുടെ ഭാഗമായി കാലവര്‍ഷക്കെടുതിയില്‍ സംഭവിച്ച പ്രയാസങ്ങള്‍ വിലയിരുത്തി അവയുടെ പുരോഗതി വിലയിരുത്താനായാണ് കൊയിലാണ്ടി ടൗണ്‍ ഹാളില്‍ അവലോകന യോഗം ചേര്‍ന്നത്.

## Article Content

**കൊയിലാണ്ടി: **എംഎല്‍എ കാനത്തില്‍ ജമീലയുടെ നേതൃത്വത്തില്‍ നഗരസഭയില്‍ അവലോകന യോഗം ചേര്‍ന്നു. ദേശീയപാത പ്രവര്‍ത്തിയുടെ ഭാഗമായി കാലവര്‍ഷക്കെടുതിയില്‍ സംഭവിച്ച പ്രയാസങ്ങള്‍ വിലയിരുത്തി അവയുടെ പുരോഗതി വിലയിരുത്താനായാണ് കൊയിലാണ്ടി ടൗണ്‍ ഹാളില്‍ അവലോകന യോഗം ചേര്‍ന്നത്.

യോഗത്തില്‍ കാനത്തില്‍ ജമീല എംഎല്‍എ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ്, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ ഇ.കെ. അജിത്ത്, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സതി കിഴക്കയില്‍, ഷിബ മലയില്‍,

സി.കെ. ശ്രീകുമാര്‍, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ടി.എം. കോയ, ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. വേണു, ചോങ്ങോട്ട്കാവ് സ്ഥിരം സമിതി അധ്യക്ഷന്‍ കെ. ബേബി സുന്ദര്‍രാജ്, പന്തലായനി ബ്ലോക്ക് പഞ്ചായത്തംഗം ഇ.കെ. ജുബീഷ്, ദേശീയപാത അതോറിട്ടി പ്രതിനിധികള്‍ കരാര്‍ കമ്പനിയായ വഗാഡ് പ്രതിനിതികള്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/129346/highway-operation-monsoon-difficulties-review-meeting-in-koyilandy-municipal-council)