---
title: "#elathoor | ചിന്ത റീഡേഴ്‌സ് ഫോറം എലത്തൂര്‍ ലോക്കല്‍ കമ്മറ്റിയ്ക്ക് ഇനി പുതിയ നേതൃത്വം"
english_title: "Chintha Readers Forum Elathur Local Committee now has a new leadership"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/129349/chintha-readers-forum-elathur-local-committee-now-has-a-new-leadership"
published_at: "2023-07-11T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ad105782f36_ealathoor_LG.JPG"
keywords: []
---

# #elathoor | ചിന്ത റീഡേഴ്‌സ് ഫോറം എലത്തൂര്‍ ലോക്കല്‍ കമ്മറ്റിയ്ക്ക് ഇനി പുതിയ നേതൃത്വം

> **Lead Summary:** **എലത്തൂര്‍: **ചിന്ത റീഡേഴ്‌സ് ഫോറം എലത്തൂര്‍ ലോക്കല്‍ കമ്മറ്റി രൂപികരണവും സെമിനാറും സംഘടിപ്പിച്ചു. സാമൂഹിക നീതിയും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ കലിക്കറ്റ് സര്‍വ്വകലാശാല മുന്‍ സിന്‍ഡിക്കേറ്റഗം കെ.കെ.ഹനിഫ ഉദ്ഘാടനം ചെയ്തു.

## Article Content

**എലത്തൂര്‍: **ചിന്ത റീഡേഴ്‌സ് ഫോറം എലത്തൂര്‍ ലോക്കല്‍ കമ്മറ്റി രൂപികരണവും സെമിനാറും സംഘടിപ്പിച്ചു. സാമൂഹിക നീതിയും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ കലിക്കറ്റ് സര്‍വ്വകലാശാല മുന്‍ സിന്‍ഡിക്കേറ്റഗം കെ.കെ.ഹനിഫ ഉദ്ഘാടനം ചെയ്തു.

എ.കെ. രമേശ് അധ്യക്ഷത വഹിച്ചു. ലോക്കല്‍ സെക്രട്ടറി എം. സത്യഭാമ, സിപിഐഎം ജില്ലാ കമ്മറ്റിയംഗം ടി.വി. നിര്‍മ്മലന്‍, ഏരിയാ കണ്‍വീനര്‍ കെ. സുധീര്‍ കുമാര്‍, സിഐടിയു ജില്ലാ സെക്രട്ടറി വി.കെ. മോഹന്‍ദാസ്, കോഴിക്കോട് കോര്‍പ്പറേഷന്‍ വികസന സമിതി അധ്യക്ഷ ഒ.പി. ഷിജിന എന്നിവര്‍ സംസാരിച്ചു.

പുതിയ ഭാരവാഹികളായി കെ. നൗഷാദിനെ സെക്രട്ടറിയായും, അഡ്വ.പി.പി. റഷീദിനെ ചെയര്‍മാനായും തെരഞ്ഞെടുത്തു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/129349/chintha-readers-forum-elathur-local-committee-now-has-a-new-leadership)