---
title: "#award | പൂളപ്പൊയില്‍ ഉസ്മാന്‍ മാസ്റ്റര്‍ ബാലസാഹിത്യ അവാര്‍ഡിന് ഡോ. കെ. ശ്രീകുമാര്‍ അര്‍ഹത നേടി"
english_title: "Dr.  K. Sreekumar has won the Poolapoyil Usman Master balasahithya award "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/129377/dr-k-sreekumar-has-won-the-poolapoyil-usman-master-balasahithya-award"
published_at: "2023-07-11T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ad28cca4eea_award.jpg"
keywords: []
---

# #award | പൂളപ്പൊയില്‍ ഉസ്മാന്‍ മാസ്റ്റര്‍ ബാലസാഹിത്യ അവാര്‍ഡിന് ഡോ. കെ. ശ്രീകുമാര്‍ അര്‍ഹത നേടി

> **Lead Summary:** ** ബാലുശ്ശേരി**: എളേറ്റില്‍ ഗ്രാമീണ ഗ്രന്ഥാലയത്തിന്റെ സ്ഥാപക സെക്രട്ടറി പൂളപ്പൊയില്‍ ഉസ്മാന്‍ മാസ്റ്റര്‍ ബാലസാഹിത്യ അവാര്‍ഡിന് ഡോ. കെ. ശ്രീകുമാര്‍ അര്‍ഹനായി.

## Article Content

** ബാലുശ്ശേരി**: എളേറ്റില്‍ ഗ്രാമീണ ഗ്രന്ഥാലയത്തിന്റെ സ്ഥാപക സെക്രട്ടറി പൂളപ്പൊയില്‍ ഉസ്മാന്‍ മാസ്റ്റര്‍ ബാലസാഹിത്യ അവാര്‍ഡിന് ഡോ. കെ. ശ്രീകുമാര്‍ അര്‍ഹനായി.

ഡോ. കെ. ശ്രീകുമാറിന്റെ ബുദ്ധ വെളിച്ചം എന്ന കൃതിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ബുദ്ധദര്‍ശനത്തെയും കാരുണ്യത്തെയും കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന ഈ കൃതി പുതിയ കാലത്തെ കുട്ടികള്‍ക്ക് നല്‍കുന്ന വായനാനുഭവം വളരെ മികവാര്‍ന്നതാണെന്ന് ജഡ്ജിംഗ് കമ്മറ്റി അംഗങ്ങളായ എ.പി. കുഞ്ഞാമു, പി.പി. ശ്രീധരനുണ്ണി, കാനേഷ് പൂനൂര്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.

2023 ജൂലൈ 20 വ്യാഴാഴ്ച എളേറ്റില്‍ അല്‍ കോ ബേക്ക് ബില്‍ഡിംങ്ങില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ പ്രശസ്ത കവി വീരാന്‍ കുട്ടി അവാര്‍ഡ് വിതരണം ചെയ്യും. 10000 രൂപയും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷ്‌റഫ് അനുസ്മരണ പ്രഭാഷണം നടത്തും. ഡോ. കെ. ശ്രീകുമാര്‍, എ.പി. കുഞ്ഞാമു, പി.പി. ശ്രീധരനുണ്ണി, കാനേഷ് പൂനൂര്‍, എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/129377/dr-k-sreekumar-has-won-the-poolapoyil-usman-master-balasahithya-award)