---
title: "#politics | രാഷ്ട്രീയ താല്‍പര്യത്തില്‍ നിയമനം; ആരോപണവുമായി ഭരണസമിതി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി യുഡിഎഫ് അംഗങ്ങള്‍"
english_title: "allegations of appointment in political interest; UDF Members Walk Out Of Governing Council Meeting"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/129385/allegations-of-appointment-in-political-interest-udf-members-walk-out-of-governing-council-meeting"
published_at: "2023-07-11T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ad32a20d12d_politics.jpg"
keywords: []
---

# #politics | രാഷ്ട്രീയ താല്‍പര്യത്തില്‍ നിയമനം; ആരോപണവുമായി ഭരണസമിതി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി യുഡിഎഫ് അംഗങ്ങള്‍

> **Lead Summary:** ** ബാലുശ്ശേരി**: എരമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ രാഷ്ട്രീയ താല്‍പര്യത്തില്‍ താല്‍ക്കാലിക ഡോക്ടറേയും ക്ലീനിംഗ് സ്റ്റാഫിനെയും നിയമച്ചെന്ന് ആരോപണവുമായി യുഡിഎഫ്. ഭരണസമിതി യോഗത്തില്‍ നിന്നും യുഡിഎഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയി. അംഗങ്ങള്‍ പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ പ്രതിഷേധം സംഘടിപ്പിച്ചു.

## Article Content

** ബാലുശ്ശേരി**: എരമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ രാഷ്ട്രീയ താല്‍പര്യത്തില്‍ താല്‍ക്കാലിക ഡോക്ടറേയും ക്ലീനിംഗ് സ്റ്റാഫിനെയും നിയമച്ചെന്ന് ആരോപണവുമായി യുഡിഎഫ്. ഭരണസമിതി യോഗത്തില്‍ നിന്നും യുഡിഎഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയി. അംഗങ്ങള്‍ പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ പ്രതിഷേധം സംഘടിപ്പിച്ചു.

ബാലുശ്ശേരി പഞ്ചായത്ത് പരിധിയില്‍ യോഗ്യതയുള്ള ഡോക്ടര്‍ക്ക് അവസരം നല്‍കിയില്ലെന്നും, രാഷട്രീയ സ്വാധീനത്തില്‍ 2013 മുതല്‍ ഒരേ ആളെ തന്നെയാണ് ക്ലീനിങ്ങ് സ്റ്റാഫായി വയ്ക്കുന്നത് എന്നുമാണ് അംഗങ്ങളുടെ ആരോപണം.

ഇപ്രാവശ്യം 27 പേരാണ് അഭിമുഖത്തില്‍ പങ്കെടുത്തത്. അഭിമുഖത്തിനു ശേഷം കൂടിയാലോചനകളില്ലാതെയാണ് നിയമനം നടത്തിയതെന്നും യുഡിഎഫ് ആരോപണം ഉന്നയിക്കുന്നു.

പ്രതിഷേധ പരിപാടികള്‍ക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് ചെയര്‍ പേഴ്‌സണ്‍ ഉമ മഠത്തില്‍, യു.കെ. വിജയന്‍, ഹരീഷ് നന്ദനം,ആരിഫ ബീവി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/129385/allegations-of-appointment-in-political-interest-udf-members-walk-out-of-governing-council-meeting)