---
title: "#worldpopulationday | ലോക ജനസംഖ്യാദിനത്തിന്റെ ഭാഗമായി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു"
english_title: "Awareness class organized as part of World Population Day at meladi"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/129600/awareness-class-organized-as-part-of-world-population-day-at-meladi"
published_at: "2023-07-12T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ae4f371e932_class_logo.jpg"
keywords: []
---

# #worldpopulationday | ലോക ജനസംഖ്യാദിനത്തിന്റെ ഭാഗമായി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:** **മേലടി**: ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ഭാഗമായി മേലടി സിഎച്ച്‌സി ബ്ലോക്ക് തല ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പരിപാടി സിഎച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.എം. വീണ ഉദ്ഘാടനം ചെയ്തു. ചടങ്ങിന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബൈജുലാല്‍ അദ്ധ്യക്ഷത വഹിച്ചു.

## Article Content

**മേലടി**: ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ഭാഗമായി മേലടി സിഎച്ച്‌സി ബ്ലോക്ക് തല ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പരിപാടി സിഎച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.എം. വീണ ഉദ്ഘാടനം ചെയ്തു. ചടങ്ങിന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബൈജുലാല്‍ അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്കിലെ വിവിധ പഞ്ചായത്തില്‍ നിന്നുള്ള ദമ്പതിമാര്‍ പരിപാടിയില്‍ പങ്കെടുത്തു. 'സന്തോഷത്തിനും സമൃദ്ധിക്കും കുടുംബാസൂത്രണ മാര്‍ഗ്ഗങ്ങള്‍' എന്ന വിഷയത്തെ കുറിച്ച് നടന്ന ക്ലാസിന് പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ബീന നേതൃത്വം നല്‍കി.

'ജനസംഖ്യാ നിയന്ത്രണത്തിന്റെ അനിവാര്യത പുതിയ കാലഘട്ടത്തില്‍' എന്ന വിഷയത്തെ കുറിച്ച് ജു. ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ കെ. പ്രകാശന്‍ ക്ലാസെടുത്തു. ജനസംഖ്യാദിന സന്ദേശവും പ്രതിജ്ഞയും ജു. ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ വി.എം. ഷിജി ചൊല്ലി കൊടുത്തു.

പിആര്‍ഒ ബിന്ദു സ്വാഗതം പറഞ്ഞ ചടങ്ങിന് പിഎച്ച്എന്‍ ബിന്ദു നന്ദിരേഖപെടുത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/129600/awareness-class-organized-as-part-of-world-population-day-at-meladi)