---
title: "#uniformcivilcode | ഏകീകൃത സിവില്‍ കോഡ്; രാഷ്ടീയ വിശദീകരണ യോഗം"
english_title: "Uniform Civil Code Political briefing meeting at ulliyeri"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/129692/uniform-civil-code-political-briefing-meeting-at-ulliyeri"
published_at: "2023-07-12T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ae8773539ed_PM_ULY.jfif"
keywords: []
---

# #uniformcivilcode | ഏകീകൃത സിവില്‍ കോഡ്; രാഷ്ടീയ വിശദീകരണ യോഗം

> **Lead Summary:** ** ഉള്ള്യേരി :** ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തില്‍ ഉള്ള്യേരിയില്‍ ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിശദീകരണയോഗം നടത്തി.

## Article Content

** ഉള്ള്യേരി :** ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തില്‍ ഉള്ള്യേരിയില്‍ ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിശദീകരണയോഗം നടത്തി.

സിപിഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം ഗിരീഷ് യോഗം ഉദ്ഘാടനം ചെയ്തു. നാരായണന്‍ കിടാവ് അധ്യക്ഷത വഹിച്ചു.

സിപിഐ (എം) ഉള്ള്യേരി ലോക്കല്‍ സെക്രട്ടറി ഷാജു ചെറുക്കാവില്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി. അജിത, സിപിഐ (എം) ഏരിയാ കമ്മറ്റി അംഗം പി. നാസര്‍, ഭാസ്‌ക്കരന്‍ കിടാവ് , ഉള്ള്യേരി കെ. ദിവാകരന്‍, എന്‍.എം. ബാലരാമന്‍, കെ.ടി. സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/129692/uniform-civil-code-political-briefing-meeting-at-ulliyeri)