---
title: "ജിഎംയുപി സ്‌കൂള്‍ വേളൂരില്‍ ജനാധിപത്യ രീതിയില്‍ സ്‌കൂള്‍ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പ് "
english_title: "School Parliament election in a democratic manner in GMUP School Vellore"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/129875/school-parliament-election-in-a-democratic-manner-in-gmup-school-vellore"
published_at: "2023-07-13T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64af97553663c_clss_room_logo.jpg"
keywords: []
---

# ജിഎംയുപി സ്‌കൂള്‍ വേളൂരില്‍ ജനാധിപത്യ രീതിയില്‍ സ്‌കൂള്‍ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പ് 

> **Lead Summary:** **വേളൂര്‍**: ജിഎംയുപി സ്‌കൂള്‍ വേളൂരില്‍ സ്‌കൂള്‍ ലീഡര്‍ തെരെഞ്ഞെടുപ്പ് സംഘടിപ്പിച്ചു. തികച്ചും ജനാധിപത്യ രീതിയിലാണ് തെരെഞ്ഞെടുപ്പ് നടന്നത്. 1204 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ 1118 വിദ്യാര്‍ത്ഥികള്‍ അവരുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു.

## Article Content

**വേളൂര്‍**: ജിഎംയുപി സ്‌കൂള്‍ വേളൂരില്‍ സ്‌കൂള്‍ ലീഡര്‍ തെരെഞ്ഞെടുപ്പ് സംഘടിപ്പിച്ചു. തികച്ചും ജനാധിപത്യ രീതിയിലാണ് തെരെഞ്ഞെടുപ്പ് നടന്നത്. 1204 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ 1118 വിദ്യാര്‍ത്ഥികള്‍ അവരുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു.

അഞ്ച് സ്ഥാനാര്‍ത്ഥികളായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. അടക്കും ചിട്ടയോടെ തെരെഞ്ഞെടുപ്പു ഘട്ടങ്ങള്‍ കുട്ടികള്‍ക്ക് നേരിട്ട് മനസ്സിലാക്കും വിധം പഠന പ്രവര്‍ത്തനവുമായി കൂട്ടിയോജിപ്പിച്ചാണ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ തെരെഞ്ഞെടുപ്പ് നടന്നത്.

ഏഴാം തരം വിദ്യാര്‍ത്ഥി സയാന്‍ റഹ്‌മാന്‍ ലീഡറായും റീഹ ഫാത്തിമ ഡെപ്യൂട്ടി ലീഡറായും തെരെഞ്ഞെടുക്കപ്പെട്ടു. ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ സന്തോഷ പ്രകടനം നടത്തി.

തെരെഞ്ഞെടുപ്പ് ജോലികള്‍, ക്രമസമാധാനം, മീഡിയ മറ്റ് കാര്യങ്ങളെല്ലാം നേതൃപരമായ കൈകാര്യം ചെയ്ത മുഴുവന്‍ വിദ്യാര്‍ത്ഥികളെയും അഭിവാദ്യം ചെയ്തു. ടി.വി. ബല്‍രാജ്, പ്രകാശ് ബാബു, എന്‍.എം. അഞ്ജു, കെ. രാജു, വി. ലിജു, ബബീഷ് കുമാര്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/129875/school-parliament-election-in-a-democratic-manner-in-gmup-school-vellore)