---
title: "മല ഇടിഞ്ഞു വീണ് വീടിന്റെ പിന്‍ഭാഗം തകര്‍ന്നു"
english_title: "mountain collapsed and  back of the house collapsed at atholi"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/129887/mountain-collapsed-and-back-of-the-house-collapsed-at-atholi"
published_at: "2023-07-13T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64af952d429b3_house.jfif"
keywords: []
---

# മല ഇടിഞ്ഞു വീണ് വീടിന്റെ പിന്‍ഭാഗം തകര്‍ന്നു

> **Lead Summary:** **അത്തോളി**: ഉള്ളിയേരി ആതകശ്ശേരി ക്ഷേത്രത്തിനു സമീപം മല ഇടിഞ്ഞു വീണ് വീടിന്റെ പിന്‍ഭാഗം തകര്‍ന്നു. പടിക്കലക്കണ്ടി ഷാബുവിന്റെ വീടാണ് ഭാഗികമായി തകര്‍ന്നത്.

## Article Content

**അത്തോളി**: ഉള്ളിയേരി ആതകശ്ശേരി ക്ഷേത്രത്തിനു സമീപം മല ഇടിഞ്ഞു വീണ് വീടിന്റെ പിന്‍ഭാഗം തകര്‍ന്നു. പടിക്കലക്കണ്ടി ഷാബുവിന്റെ വീടാണ് ഭാഗികമായി തകര്‍ന്നത്.

പത്തുസെന്റ് ഭൂമിയില്‍ നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയാകാത്ത വീടിന്റെ വര്‍ക്ക് ഏരിയയും സുചിമുറിയുമാണ് പൂര്‍ണമായും തകര്‍ന്നത്. അടുക്കളയും തകര്‍ച്ചാഭീഷണിയിലാണ്. തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം.

മല ഇടിയാനുള്ള സാധ്യത കണ്ടതിനെ തുടര്‍ന്ന് പഞ്ചായത്ത് അതികൃതരെ വിരമറിയിക്കുകയും നിര്‍ദ്ദേശപ്രകാരം വീട്ടുകാര്‍ മാറി താമസിക്കുകയും ചെയ്തിരുന്നു.

ശേഷം വീട്ടുകാര്‍ എത്തിയപ്പോഴാണ് വിവരമറിയുന്നത്. തത്സമയം സ്ഥലത്ത് ആളില്ലാത്തതിനാല്‍ അത്യാഹിതം ഒഴിവായി. രണ്ടര ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി വീട്ടുടമ പറഞ്ഞു.

ഓട്ടോ ഡ്രൈവറായ ഷാബു വളരെ കഷ്ടപ്പെട്ടാണ് ഭാര്യയും രണ്ടു പെണ്‍കുട്ടികളുമടങ്ങുന്ന കുടുംബം പുലര്‍ത്തുന്നത്. ഇതിനിടയില്‍ 15 ലക്ഷത്തോളം ലോണും കടവുമൊക്കെയെടുത്ത് വളരെ പ്രയാസപ്പെട്ടാണ് വീടിന്റെ പ്രവൃത്തി ഇത്രവരെ എത്തിച്ചത്.

നേരത്തെ റബ്ബര്‍ എസ്റ്റേറ്റ് ആയിരുന്ന മലയുടെ മുകള്‍ പരപ്പില്‍ നിന്നും മരങ്ങള്‍ മുറിച്ച് കനത്ത ലോഡുമായി ലോറികള്‍ വീടിനു സമീപത്തെ വഴിയിലൂടെ കുന്നിറങ്ങി പോയിരുന്നു.

ഇതിന്റെ ആഘാതവും മരങ്ങള്‍ നശിച്ചതോടെ വെള്ളമിറങ്ങി ഭൂമിയുടെ ഘടനക്കു വന്ന മാറ്റവുമാകാം കഴിഞ്ഞ വലിയ പ്രകൃതിക്ഷോഭങ്ങളിലെല്ലാം ഒന്നും പറ്റാതിരുന്ന മല ഇപ്പോള്‍ ഇടിയാന്‍ കാരണമായതെന്ന് സംശയിക്കുന്നു.

റവന്യൂ, പഞ്ചായത്ത് അതികൃതരെ വിവരമറിയിച്ചതായും ജിയോളജി വകുപ്പിനെ അറിയിക്കുമെന്നും ഷാബു പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/129887/mountain-collapsed-and-back-of-the-house-collapsed-at-atholi)