---
title: "പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് എംഎസ്എഫ് പ്രവർത്തകർ ബാലുശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസ് ഉപരോധിച്ചു"
english_title: "MSF  AEO Office Blockade; Conflict at balussery"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/129935/msf-aeo-office-blockade-conflict-at-balussery"
published_at: "2023-07-13T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64afce635442c_msf_logo.jpg"
keywords: []
---

# പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് എംഎസ്എഫ് പ്രവർത്തകർ ബാലുശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസ് ഉപരോധിച്ചു

> **Lead Summary:** **ബാലുശ്ശേരി**: പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് എംഎസ്എഫ് പ്രവർത്തകർ ബാലുശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസ് ഉപരോധിച്ചു.

## Article Content

**ബാലുശ്ശേരി**: പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് എംഎസ്എഫ് പ്രവർത്തകർ ബാലുശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസ് ഉപരോധിച്ചു.

പ്ലസ് വണ്ണിന് അധിക ബാച്ചുകൾ അനുവദിക്കുക, കാര്‍ത്തികേയന്‍ റിപ്പോര്‍ട്ട് പുറത്തു വിടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എംഎസ്എഫ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബാലുശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസ് ഉപരോധിച്ചത്.

കനത്ത പൊലീസ് സുരക്ഷയില്‍ നടന്ന ഉപരോധം സംഘര്‍ഷത്തിലേക്ക് നയിക്കുകയായിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. എംഎസ്എഫ് സംസ്ഥാന സെക്രട്ടറി ഷാക്കിര്‍ പാറയില്‍ ഉദ്ഘാടനം ചെയ്തു.

മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അല്‍ത്താഫ് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡൻ്റ് സാജിദ് കോറോത്ത്, കെ. അഹമ്മദ് കോയ, സി.കെ ഷക്കീർ, ഇസ്മായിൽ അത്തോളി എന്നിവർ സംസാരിച്ചു.

ഷാബിൽ എടത്തിൽ സ്വാഗതവും ആദിൽ തിരുവോട് നന്ദിയും പറഞ്ഞു. ഉപരോധത്തിന് തൻവീർ എസ്റ്റേറ്റ് മുക്ക്, ബാസിത്ത് നടുവണ്ണൂർ, ഫവാസ് കോട്ടൂർ, അൻഷാദ് പനങ്ങാട്, മിൻഹാജ് പൂനൂർ, ബിലാൽ,റീമ നടുവണ്ണൂർ, ഹർഷ മറിയം എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/129935/msf-aeo-office-blockade-conflict-at-balussery)