---
title: "#inaguration | തെങ്ങിന്‍ തൈ വിതരണ ഉദ്ഘാടനം സംഘടിപ്പിച്ചു "
english_title: "Coconut sapling distribution inaugurated at balussery"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/129985/coconut-sapling-distribution-inaugurated-at-balussery"
published_at: "2023-07-13T17:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b0ce5fee7a3_thenga_logo.jpg"
keywords: []
---

# #inaguration | തെങ്ങിന്‍ തൈ വിതരണ ഉദ്ഘാടനം സംഘടിപ്പിച്ചു 

> **Lead Summary:** **ബാലുശ്ശേരി**: തെങ്ങിന്‍ തൈയുടെ വിതരണ ഉദ്ഘാടനം സംഘടിപ്പിച്ചു. കാവുന്തറ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കും പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രവും സംയുക്തമായി ഉത്പാദിപ്പിച്ച കുറ്റ്യാടി തെങ്ങിന്‍ തൈകളാണ് വിതരണം ചെയ്തത്.

## Article Content

**ബാലുശ്ശേരി**: തെങ്ങിന്‍ തൈയുടെ വിതരണ ഉദ്ഘാടനം സംഘടിപ്പിച്ചു. കാവുന്തറ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കും പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രവും സംയുക്തമായി ഉത്പാദിപ്പിച്ച കുറ്റ്യാടി തെങ്ങിന്‍ തൈകളാണ് വിതരണം ചെയ്തത്.

വിതരണോദ്ഘാടനം ഡോ. പി. രാധാകൃഷ്ണന്‍ പ്രൊഫസര്‍ അബ്ദുള്ളയ്ക്ക് നല്‍കി നിര്‍വഹിച്ചു. വാര്‍ഡ് അംഗം രജില അധ്യക്ഷത വഹിച്ച യോഗത്തില്‍ കൃഷി ഓഫീസര്‍ അബ്ദുല്‍ ബഷീര്‍, ഫാര്‍മസ് ക്ലബ്ബ് അസോസിയേറ്റ് കോഡിനേറ്റര്‍ ബി.കെ.ജി. ജീഷ്‌മോന്‍, പ്രൊഫസര്‍ അബ്ദുള്ള എന്നിവര്‍ സംസാരിച്ചു.

ശശി കോലത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.എം. രാജന്‍ നന്ദി പറഞ്ഞു. 100 രൂപ വിലയ്ക്ക് തെങ്ങിന്‍ തൈ വിതരണം കാവുന്തറ ബാങ്ക് ആരംഭിച്ചു. ആവശ്യക്കാര്‍ 9048748433 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/129985/coconut-sapling-distribution-inaugurated-at-balussery)