---
title: "#kappad | എസ്എസ്എല്‍സി, പ്ലസ്ടു ഉന്നതവിജയികള്‍ക്ക് അനുമോദനവുമായി ഐനുല്‍ ഹുദാ യതീംഖാന മാനേജ്‌മെന്റ് കമ്മിറ്റി"
english_title: "Ainul Huda Yatimkhana Management Committee felicitates SSLC and Plus Two toppers"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/130152/ainul-huda-yatimkhana-management-committee-felicitates-sslc-and-plus-two-toppers"
published_at: "2023-07-14T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b0de717f896_yathimgana_LG.JPG"
keywords: []
---

# #kappad | എസ്എസ്എല്‍സി, പ്ലസ്ടു ഉന്നതവിജയികള്‍ക്ക് അനുമോദനവുമായി ഐനുല്‍ ഹുദാ യതീംഖാന മാനേജ്‌മെന്റ് കമ്മിറ്റി

> **Lead Summary:** **അത്തോളി: **കാപ്പാട് ഇലാഹിയ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയിലെ ഉന്നത വിജയികളെ അനുമോദിച്ച് ഐനുല്‍ ഹുദാ യതീംഖാന മാനേജ്‌മെന്റ് കമ്മിറ്റി. അനുമോദന ചടങ്ങ് ജനറല്‍ സെക്രട്ടറി പി.കെ.കെ. ബാവ ഉദ്ഘാടനം ചെയ്തു.

## Article Content

**അത്തോളി: **കാപ്പാട് ഇലാഹിയ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയിലെ ഉന്നത വിജയികളെ അനുമോദിച്ച് ഐനുല്‍ ഹുദാ യതീംഖാന മാനേജ്‌മെന്റ് കമ്മിറ്റി. അനുമോദന ചടങ്ങ് ജനറല്‍ സെക്രട്ടറി പി.കെ.കെ. ബാവ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ പ്രസിഡന്റ് എം. അഹ്‌മ്മദ് കോയ ഹാജി അദ്ധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപാള്‍ ഇ.കെ. ഷൈനി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സിന്ധു നന്ദിയും പറഞ്ഞു.

സ്‌കൂള്‍ പിടിഎ പ്രസിഡന്റ് കബീര്‍, വാര്‍ഡ് അംഗം വി.കെ. അബ്ദുര്‍ ഹാരിസ്, ശശി കാപ്പാട്, എം.ടി. റാഫി, ശ്രീനു കരുവണ്ണൂര്‍, സുധ ടീച്ചര്‍, ആയിഷ ആഷിഫ, വന്ദന സന്തോഷ്, നിദ ഫാത്തിമ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/130152/ainul-huda-yatimkhana-management-committee-felicitates-sslc-and-plus-two-toppers)